ഹൃത്തിന്നടിത്തട്ടിൽ നിന്നൂമായൂറും
ഹൃദ്യമാമീയക്ഷരങ്ങളെയെൻ
നെഞ്ചോടു ചേർത്തുമെനഞ്ഞിന്നു ഞാനും
സ്വപ്നങ്ങളുറയുന്ന കുഞ്ഞിക്കഥ.
ഹൃദ്യമാമീയക്ഷരങ്ങളെയെൻ
നെഞ്ചോടു ചേർത്തുമെനഞ്ഞിന്നു ഞാനും
സ്വപ്നങ്ങളുറയുന്ന കുഞ്ഞിക്കഥ.
ഹൃത്തിൽ നിന്നൂറും നിണമതിൻ തപ-
മന്നതാർക്കുമേ തെല്ലും തിരിഞ്ഞുമില്ല!
തെറ്റാണിതക്ഷരത്തെറ്റാണു പോലും!
തെറ്റുവതെങ്ങിനീ രുധിരസത്യം!
മന്നതാർക്കുമേ തെല്ലും തിരിഞ്ഞുമില്ല!
തെറ്റാണിതക്ഷരത്തെറ്റാണു പോലും!
തെറ്റുവതെങ്ങിനീ രുധിരസത്യം!
ഞെട്ടിത്തരിച്ചങ്ങു പാതിവഴിയിലീ-
കഥ തന്റെ തന്തു പകച്ചു നിൽക്കെ,
ചോദ്യശരമെന്റെ നെഞ്ചിൽ തറക്കുന്നു
സത്യത്തിനക്ഷരത്തെറ്റതാമോ?
കഥ തന്റെ തന്തു പകച്ചു നിൽക്കെ,
ചോദ്യശരമെന്റെ നെഞ്ചിൽ തറക്കുന്നു
സത്യത്തിനക്ഷരത്തെറ്റതാമോ?
സുജ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക