Slider

കവിത

0

മനസ്സൊരു ശവപ്പറമ്പാണ്.
എല്ലുന്തിയ അസ്ഥികൂടങ്ങളുടെ 
നരച്ചുണങ്ങിയ കരിയിലകൾക്കിടയിൽ
ഓർമകൾ ഇലയനക്കം കാത്തങ്ങനെ കിടക്കും.
ഒച്ചയുണ്ടാക്കാതെ, നെഞ്ചിടിപ്പിന്റ
താളമില്ലാതെ,
മൃദു ചലനങ്ങളാൽ നൊമ്പരപ്പെടുത്താതെ,
നീ വന്നു കൂടൊരുക്കുന്നതും കാത്ത്...
അക്ഷമയുടെ താഴ്വരയിൽ
അങ്ങനെ കിടക്കും.


By: 
Ajayaghosh S Sreedharana
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo