Slider

ഗുരുഹത്യ

0

ഇന്ന് മാത്രമാണ് സത്യം
ഇന്നലെകൾ, നേരത്തെ..
മരിച്ചു പോയ നിഴൽ...
നാളെകൾ വെറും മിഥ്യ...
വരുമെന്നുറപ്പില്ലാത്ത ,
നിറമുള്ള പ്രതീക്ഷ മാത്രം.
വിതയും, കൊയ്ത്തും
ശേഖരിച്ചു വെക്കലും
പ്രകൃതിയുടെ നിയമമല്ല.
പക്ഷികൾ പോലെയുള്ള
അപ്പൂപ്പൻതാടി പോലുള്ള
ജീവിതം തന്നെയാണ് പഥ്യം.
ആർക്ക് വേണ്ടിയാണീ...
എന്തിന് വേണ്ടിയാണീ..
കൊടുംവെയിൽ തപസ്സ്?
പ്രകൃതിയല്ലേ പുസ്തകം?
അത് തന്നെയല്ലേ ഗുരുവും?
പുസതകം വലിച്ചെറിഞ്ഞ്
ഗുരുവിനെ നിഗ്രഹിക്കാൻ
നെടുംപാച്ചിലിലാണ് നമ്മൾ.

By: 
Yem Yemmen
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo