Slider

ദൈവമേ പൂവും ഞാനും തമ്മിലെന്ത്?

0

പൂവു പറഞ്ഞു
എന്നെക്കുറിച്ചെഴുതാൻ
വീണതല്ലെങ്കിലും
(ആശാനല്ലെന്നാലും]
പ്രിയപ്പെട്ട പൂവേ
നിനക്കൊരു വരി കവിതയാവാനും
അതിലൂടെൻ ഹൃദയതാളത്തിൻ്റെ
ശ്രുതി ശ്രവിക്കാനും
ഒടുക്കത്തെ ആക്രാന്തമെന്നു ഞാനും!
പല നാമങ്ങളിൽ
വിടർന്നു കൊഴിയുന്ന
ലോലമാമിതളുകൾക്കിടയിൽ
വ്യഥകടഞ്ഞ്
മധുചുരത്തിയും
വ്യാമോഹച്ചുടുകാറ്റിലാടിയും
രാവോളം മാടി വിളിച്ചും
നീതീർത്ത കെണിയിൽ
വീണുപോയില്ലെന്ന്
ഉറക്കെ പറഞ്ഞെന്നാലും
ഒരു പൂവുകാണുമ്പോൾ
ഉള്ളിലെവിടെയോ
പറയാനാവാത്ത ഒരിത്....
സമയമപ്പോൾ
പാതിരകഴിഞ്ഞിരുന്നു
രാത്രിയാത്രക്കാരെല്ലാം
വീടണഞ്ഞിരുന്നു
തൂവെള്ള നിറമാർന്ന്
കൂടുതൽ തേജസ്വിയായി
നിലാവിനെക്കാൾ ശോഭയിൽ
വിടർന്നു വിലസുമ്പോൾ
സ്വപ്നത്തിലേക്കൊരു
മിന്നൽപ്പിണരെയ്‌ത്
കൊന്നു കളഞ്ഞല്ലോ
പൂവിനെയല്ല
പൂക്കാലത്തെ മുഴുവനും......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo