കർക്കിടക രാവിൽ തോളിൽ മുറവും ചൂടിയാണത്രേ പിതൃക്കൾ വരുക...
ഒന്നും ഉരിയാടാനാവാതെ..
ചെറുവിരലുകൾ പോലും അനക്കാനാവാതെ അവർ വരും...കറുത്ത പക്ഷിയായി...
പൂർവ്വ ജന്മത്തിൽ പറയുവാൻ വിട്ടു പോയ എന്തെങ്കിലും ഓർത്തുവച്ച്..മരവിച്ച ചുണ്ടുകളുമായി... അവർ നമ്മളെ നോക്കി നില്ക്കും...
തെങ്ങോലകളിലും..മാവിലും തൊടിയിലും അവശേഷിപ്പിന്റെ എന്തെങ്കിലും കോറിയിടാൻ വൃഥാ ശ്രമിക്കും...
കണ്ണുനീർ തൂവാതെ കരഞ്ഞ് പീന്നീട് തിരിച്ചു പോകും..
കണ്ണുനീർ എനിക്കാണ്...
എല്ലാം കാണാതെ കണ്ടിരിക്കുന്ന എനിക്ക്. ..
നെഞ്ചിൽ കനം കൂടുകൂട്ടവേ..ആരോ പറയുന്നുണ്ട്...
കരുതിയിരിക്കുക....നീ...തനിച്ചാണ്...
......പ്രേം .....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക