ഹുങ്കാരമോടങ്ങടുത്തുവന്നു
അവരന്നവും വെള്ളവും തേടി.
അവരന്നവും വെള്ളവും തേടി.
അനാദിദൂരത്തു നിന്നും വരുന്നിവർ
ഹൃതുവ്യതിയാനം കഴിക്കുവാനായി.
ഹൃതുവ്യതിയാനം കഴിക്കുവാനായി.
മുന്നിലൊന്നും, പുറകിൽ രണ്ടും
ഒരമ്പിൻമുന വിന്യാസമോടേ....
ഒരമ്പിൻമുന വിന്യാസമോടേ....
മുന്നിൽപ്പറക്കുമാ നായകനവനുടെ
പിമ്പേ ഗമിക്കുമൊരു വൻക്കൂട്ടവും.
പിമ്പേ ഗമിക്കുമൊരു വൻക്കൂട്ടവും.
ഗതിയും വിഗതിയുമെല്ലാം അവനല്ലോ
നേരായ നേതൃത്വം അവനുമല്ലോ...
നേരായ നേതൃത്വം അവനുമല്ലോ...
വാശിയില്ലവനൊട്ടും ദേഷ്യമില്ല
ഒന്നായി നയിക്കുവാൻ കഴിവുമുള്ളോൻ.
ഒന്നായി നയിക്കുവാൻ കഴിവുമുള്ളോൻ.
വീണ്ടുമവൻതന്നെ തിരികെ നയിക്കേണം
ഇല്ലെങ്കിൽ മണ്ടരാമണികൾ.
ഇല്ലെങ്കിൽ മണ്ടരാമണികൾ.
കൊണ്ടിങ്ങുചേർത്തിവൻ, സമ്പുഷ്ട-
സമതലദേശത്തു, നീന്തിത്തുടിക്കുവൻ ജലവും.
സമതലദേശത്തു, നീന്തിത്തുടിക്കുവൻ ജലവും.
ഒന്നായിമേളിച്ചു ദിനങ്ങളവരങ്ങു
ഒന്നായി തിരികെയും പോണൂ.
ഒന്നായി തിരികെയും പോണൂ.
അപ്പോഴും മുന്നിലായിക്കൊണ്ടിങ്ങുവന്നവൻ
ഒരുമയായവരങ്ങു തിരികെപ്പറക്കുന്നൂ.
ഒരുമയായവരങ്ങു തിരികെപ്പറക്കുന്നൂ.
നേതാവിൻ നേതൃത്വപാടവമല്ലയോ
അണികളുടച്ചടക്ക- മുന്മേഷവും നൽകൂ.
അണികളുടച്ചടക്ക- മുന്മേഷവും നൽകൂ.
ജികെ -
Girish K. Kurup
26-07-2016 1.13 PM

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക