Slider

മണൽക്കാട്ടിലെ നിലാവ്

0

മണൽക്കാട്ടിൽ, 'ആതിര വരുന്ന നേരം
മങ്ങിയ സ്വപ്നങ്ങൾക്കു പോലും നിറമാണ്
മാനത്തെ നക്ഷത്രജാലങ്ങൾ സാക്ഷിയായ്
മൗന സ്വപ്നങ്ങൾ ചിറകുയർത്തുന്നു, മാനത്തേക്ക്
മണൽത്തരി വീണപോൽ നീറുന്ന കണ്ണുമായ്
മാമക ഹൃത്തിലുരുകും കദനത്തിൻ ചൂടുമായ്
മണലാരണ്യത്തിൽ കർമ്മകാണ്ഡമാടുന്ന നേരം
മധുരിക്കും സ്വപ്നത്തിൻ ചിറകേറി വന്ന,താരമേ
അലയും ചിന്തകൾ തീർത്തൊരു ശൂന്യമാം ഹൃത്തിൽ
അനുഭവം തുടികൊട്ടി ആത്മഗതം പാടുന്നു
അരികലണയും ചന്ദ്രികേ നീയെനിക്കു നിറമേകി
ആര്‍ദ്രമാം ചിത്തത്തിൽ ഉണ്മയാം പ്രാണൻ നല്കി
ലഹരിയായ് പ്രാണനിൽ, ഊർജ്ജം വിതറും
ലയതാളങ്ങളാൽ, ആത്മഹർഷം നല്കും
ഉദാത്ത ചിന്തകൾ പകരും നിഴലേ നിലാവേ
ഉരുകുന്ന നെഞ്ചകത്തിൽ നിറച്ചു നീ കനിവില്‍ ശീതളം
വിഭീഷ് തിക്കോടി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo