Slider

പവിത്രം

0

പിഴച്ചൊരേറിൽ
ഞെട്ടറ്റു വീണ
കണ്ണീർകൊണ്ട്
ഒരായുസിന്
ശ്രാദ്ധ മൂട്ടുമ്പോൾ
മോതിരവിരലിൽ
കൂട്ടിക്കെട്ടിയ
പാപത്തിന് പേര്
പവിത്രം!
ഇsഞ്ഞൊരു
കാക ദൃഷ്ടിയാൽ
ത്രിവിധാന്നത്തെ
പരലോകത്തോളം
പൊലിപ്പിച്ച്
മൃതബിന്ദുവിൽ
മൂന്നു വെള്ളം കൊടുത്ത്
കൂട്ടിയെടുത്തപ്പോൾ
മാനത്തു തെളിഞ്ഞല്ലോ
കറുത്തൊരമ്പിളിക്കല
വിശന്നു ചത്തവർ
ഭജന പാടുന്ന
ത്രിസന്ധ്യയിൽ
വിളക്കാണേ സത്യം
വിയർത്തൊലിച്ചും
കരഞ്ഞു വീർത്തും
ഒരു കുഞ്ഞു കാറ്റ്
ഞാനറിഞ്ഞിട്ടുണ്ട്
കൊല്ലാതെ
വിട്ടതിനാൽ മാത്രം
കോഴിക്ക് മുല വരുന്ന
നല്ല കാലവും കാത്ത്
ഹരേ നാരായണാ
ഹരേ താരായണാ....
By Sreeni Tuneri
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo