Slider

അതിര്

0

ആകാശ സീമകൾക്കപ്പുറം
ഭൂമിതൻ അതിരു
തേടി ഞാൻ നടന്നു
എല്ലാം ഒരേ വർണ്ണമെന്നു
നിനച്ചു ഞാൻ
യാത്രക്കായ്‌ ഒറ്റക്കിറങ്ങി
പകലിനും രാത്രിക്കും
ഉത്തരമറിയാതെ
മാറിമറിഞ്ഞവർ
ഒഴിഞ്ഞിരുന്നു
ഉരഗവും കിളികളും
കണ്ടിട്ടും കാണാതെ
ചിരിമാത്രം തന്നു
അകലേകകന്നു നിന്നു
പാസ്സ്പോര്ട്ടും ടിക്കറ്റും
ചോദിച്ച നേരത്തു
പല്ലിളിച്ചവരെന്നെ
കളിയാക്കിടുന്നു
നിത്യവും ഷെൽഫിൽ
മിണ്ടാതിരുന്ന വേദങ്ങൾ
എന്നെ മാടി വിളിച്ചു
പരതി
മറിച്ചിട്ടു നോക്കിയതിൽ
ആകാശ സീമതൻ
ചിത്രത്തിനായ്
ഭൂമിയും വാനവും
സ്വർഗ്ഗവും നൽകിടാം
അന്യന്റെ അവകാശം
നൽകിയെന്നാൽ
തിന്മയെ എതിരിടാൻ
കാലൊന്നു വെച്ചാൽ
എല്ലാം നിനക്കെന്നു
പറഞ്ഞിടുന്നു
ഒരായിരം തവണ
മൊഴിഞ്ഞിടുന്നു
ഇന്നതിരില്ലാ ലോകം
എനിക്കു സ്വന്തം
ഞാൻ എന്നെ
തിരിച്ചറിഞ്ഞ നാളാണിത്
-------
സാബി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo