കുളിരില്ലെന്നറിഞ്ഞിട്ടുമെന്തേ
കാളുമാനെരിപ്പോടിൽ വാപിളർന്നാ
ർത്തിപൂണ്ടാഴി കണ്ണുരുട്ടുന്നു
കത്തുമൊരുവാക്കും വന്നിട്ടില്ലുള്ളു
പിളർന്നൊരിക്കലുമെന്നുമാത്രമോ
വർണങ്ങളണിനിരന്നുല്ലസിച്ചീടുന്നെ
ന്നാനനമതിനനുവാദമരുളിയില്ലിന്നിലും
ഹാസമതിസാഹസമായിരുന്നുമരുവോരനു
ഹാസഹാസം പൊഴിക്കുവതെൻ
ഹോമാഗ്നിലെരിയുഹവിസ്സല്ലോ
ചാരത്തിരുന്നാലുമിനിദൂരത്തിരുന്നാലുമേ
ചേരാതിരിക്കില്ലെൻ ചുട്ടെടുത്തീറനാക്കിയ
ചൂഴ്നിറക്കുമെൻ ചാട്ടുളിവാക്കുകൾ
ചുട്ടികളഴിയുന്നേരമകലുന്നവർണങ്ങൾ
തെല്ലുമിടറിപറയുന്നു നിനക്കിനിയാരുണ്ടാ
നെരിപ്പോടിലാർത്തതാപം മറയ്ക്കാൻ .
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക