Slider

പാഠം

0

പതുക്കെ ഉറക്കത്തിൽ നിന്നും ഉണർന്നു ജനലിലൂടെ പുറത്തേക്കു നോക്കി നല്ല വേഗത്തിൽ ട്രെയിൻ പോയികൊണ്ടിരുക്കുന്നു
വെയിലിനു ചെറുതായി കാഠിന്യം ഏറി വരുന്നു.
റെയിലിനരികെ ഉള്ള കശുമാവുകൾ പുറകിലേക്ക് അധിവേഗം ഓടി കൊണ്ടിരിക്കുന്നു.
ഈ ഭൂപ്രദേശം എനിക്ക് വലിയ പരിചയം ഇല്ലല്ലോ?
ഒരു നിമിഷം എനിക്ക് ബോധോദയമുണ്ടായി
ഞാൻ ഇറങ്ങേണ്ട സ്റ്റേഷൻ കഴിഞ്ഞിരിക്കുന്നു.
ചാടി എഴുന്നേറ്റു താഴെ ഇരിക്കുന്ന ചേട്ടനോട് ചോദിച്ചു ചേട്ടാ എവിടെയെത്തി?
വടകര കഴിഞ്ഞു മോനെ
മാഹി എത്താറായി.
മോന് എവിടെയാ ഇറങ്ങേണ്ടിയിരുന്നത്?
തിരൂര് !!
എന്റെ ഈശ്വരാ ഇനി ഇപ്പൊ എന്ത് ചെയ്യും?
ഒന്പതാം ക്ലാസിൽ പഠിക്കുന്ന സമയം
ഉത്തർപ്രദേശിലെ അല്ലഹബാദിലെ നവോദയവിദ്യാലയത്തിൽ
നിന്നും വെകേഷന് നാട്ടിലേക്ക് വന്നതാണ്.
മൂന്നു ദിവസത്തെ യാത്ര അതും റിസർവേഷൻ കിട്ടാത്തത് കൊണ്ട് രണ്ടു ദിവസം ജനറൽ കംപാർട്ട് മെന്റിൽ ആയിരുന്നു യാത്ര.
മദ്രാസിൽ നിന്നും തിരൂർ വരെ റിസർവേഷൻ കിട്ടി.
അത് വരെയുള്ള ക്ഷീണം കാരണം നന്നായി ഒന്ന് ഉറങ്ങി.
അതിപ്പോ ഇങ്ങനെയും ആയി.
കൂട്ടുകാരും കൂടെ വന്ന അധ്യാപകരും എല്ലാം തിരൂര് ഇറങ്ങി.
അപ്പോഴേക്കും ട്രെയിൻ മാഹി വിട്ടു.
എന്തെകിലും പെട്ടെന്ന് ചെയ്യണം വേഗം വീട്ടിൽ എത്തണം വീട്ടിലെ കാര്യം എനിക്ക് ഊഹിക്കവുന്നതേ ഒള്ളൂ.
എന്റെ പെട്ടിയും ബാഗും എടുത്തു അതിനകത്ത് നിന്നും കാശും എടുത്തു പോക്കറ്റിൽ വച്ചു.
അടുത്ത സ്റേഷൻ തലശ്ശേരി ആണ് അവിടെ ഇറങ്ങി തിരിച്ചു പോകാം.
തല മൊട്ടയടിച്ചപ്പോൾ കല്ല്‌ മഴ പെയ്തപോലെയായി കാര്യങ്ങൾ
തലശ്ശേരി സ്റ്റേഷനിൽ ട്രെയിൻ തടയൽ സമരം നടക്കുന്നു.
ഒറ്റ വണ്ടിയും വിടുന്നില്ല.
ട്രെയിൻ വരാൻ കുറെ സമയം കഴിയും എന്ന് അറിഞ്ഞപ്പോൾ എങ്ങിനെ എങ്കിലും മലപ്പുറം നവോദയയിൽ വിളിച്ചു അറീക്കണം എന്ന ഉദേശത്തോടെ സ്റ്റഷനിൽ നിന്നും വെളിയിൽ ഇറങ്ങി
ഒരു എസ്.ടി.ഡി ബൂത്ത്‌ കണ്ടു പിടിച്ചു.
കാൾ കിട്ടാൻ സമയം എടുക്കും.
അവിടെ നിന്നും നോക്കിയാൽ സ്റ്റേഷൻ കാണാം.
ഇടക്ക് ഇടക്ക് ഞാൻ സ്റ്റേഷനിലെക്കു നോക്കുണ്ടായിരുന്നു.
പെട്ടെന്ന് എനിക്ക് പോവേണ്ട ദിശയിലേക്ക്‌ ഒരു ട്രെയിൻ വന്നു നിന്നു.
ഞാൻ പെട്ടിയും ബാഗും ഒക്കെ എടുത്ത് ഓടി ടിക്കറ്റ്‌ എടുത്ത്
ട്രെയിനിൽ കയറുന്പോൾ ട്രെയിൻ പതുക്കെ ചലിക്കാൻ തുടങ്ങിയിരുന്നു.
ഹാവൂ അങ്ങിനെ ട്രെയിനിൽ കയറി പറ്റി..
.....
രാജേട്ടാ !
ങ്ങള് എങ്ങട്ടാ?
രാവിൽ തന്നെ!
പെട്ടിഓട്ടോ നിർത്തി
മീൻകാരൻ ചോദിച്ചു.
അഞ്ചരേന്റെ
വണ്ടിക്ക് മോൻ വരിണ്‍ണ്ട്
തിരൂര്.
അതിനിപ്പോ ബസ്‌ ഒന്നും ഇല്ലല്ലോ ?
ങ്ങള് കേറിക്കോളി.
ഞാൻ താനൂര് വിട്ട്‌രാ
അവടന്ന് വല്ല ലോറീം കിട്വോന്നു നോക്കാ.
അങ്ങിനെ ലോറിയിലും ഓട്ടോയിലും ഒക്കെ ആയി നാലര ആയപ്പോൾ അച്ഛൻ തിരൂര് സ്റ്റേഷനിൽ എത്തി.
വണ്ടി വന്നു കൂട്ടുകാരും
അധ്യാപകരും എല്ലാം ഇറങ്ങി മകൻ മാത്രം ഇറങ്ങിയില്ല.
ആകെ ബഹളമായി
സ്റ്റേഷൻ മാസ്റ്റർ ഞങ്ങളുടെ അയൽവാസിയായ ധർമേട്ടൻ ആയതിനാൽ വണ്ടി കുറച്ചു നേരം കൂടി നിർത്തി ഒന്ന് കൂടി തിരഞ്ഞു.
ഇല്ല കാണാനില്ല.
ആർക്കും ഒരു എത്തും പിടിയും കിട്ടുന്നില്ല മൂന്നു ദിവസത്തെ യാത്രയാണ് നൂറോളം സ്റ്റേഷൻ പിന്നിട്ടാണ് വരവ്
എവിടെ തിരയാനാണ്.
മദ്രാസിൽ നിന്നും കയറിയിട്ടുണ്ട് എന്ന് കൂട്ടുകാർ തറപ്പിച്ചു പറഞ്ഞു.
മദ്രാസ്‌ മുതൽ തിരൂര് വരെയുള്ള എല്ലാ സ്റ്റേഷനിലും
അനൗണ്‍മെന്റ് ചെയ്യിച്ചു
കോഴിക്കോട് പ്രത്യേക സ്ക്വാട് കയറി ബോഗി മുഴുവർ അരിച്ചു പെറുക്കി.എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല എന്ന് പറഞ്ഞ് സമാധാനിപ്പിച്ച് അച്ഛനെ
ധർമേട്ടൻ വീട്ടിലെക്കു പറഞ്ഞയച്ചു.
....
താനൂർ ട്രെയിൻ ഇറങ്ങിയ ഞാൻ വേഗം മലപ്പുറം നവോദയയിൽ വിളിച്ചു പറഞ്ഞു.
വീട്ടിലേക്കുള്ള വണ്ടിയിൽ കയറി.
കവലയിൽ ബസ്‌ ഇറങ്ങിയപ്പോൾ തന്നെ എനിക്ക് മനസിലായി നാട്ടുകാരൊക്കെ
അറിഞ്ഞിരിക്കുന്നു വേഗം വീട് ലക്ഷ്യമാക്കി നടന്നു.
നാട്ടുകാരും വീട്ടുകാരും ഒക്കെയായി ഒരു ചെറിയ ആൾക്കൂട്ടം.
വീട്ടിലെക്കു ഓടി കയറിയ എന്റെ കണ്ണുകൾ തിരഞ്ഞത് എന്റെ അമ്മയെ ആയിരുന്നു.
കരഞ്ഞ് കലങ്ങിയ ആ കണ്ണുകൾ
എന്നെ കണ്ടപ്പോൾ തിളങ്ങി.
അമ്മയെ കേട്ടിപിടിച്ചപ്പോൾ
ഞാൻ പൊട്ടികരഞ്ഞു പോയി.
ആ ചെറിയ വയസിൽ
അത് വരെ ഞാൻ അനുഭവിച്ച
അരക്ഷിതാവസ്ഥയുടെ
ബഹിർസ്പുരണമായിരുന്നു
ആ കണ്ണീർ.
എന്നാൽ വീട്ടിൽ തിരിച്ചെത്തുന്നത് വരെ കരഞ്ഞ് സമയം കളയാൻ ഞാൻ തയ്യാറായിരുന്നില്ല.
പ്രതിസന്ധികളിൽ കരഞ്ഞു സമയം കളയാതെ അതിനെ
യാധാര്ത്യ ബോധത്തോടെ നേരിടണം എന്ന ബാലപാഠം ആണ് ആ യാത്രയിലൂടെ
ഞാൻ പഠിച്ചത്.!
ഇന്നും അത് തുടരുന്നു....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo