കഥകൾതൻ ആലയമാം
ഗ്രീസിൻറ്റെ ഉത്തുംഗതയിൽ
വിരാജിക്കുമിവൻ
ഇന്ദ്രനു സമനായി വാണിടുന്നു..
സുസ്മേരനിവൻ
പ്രണയലോലൻ
കൃഷ്ണന്നു സമനും
ശക്തിമാനുമല്ലോ..
ദേവർമലയധിപൻ
സുഖലോലുപൻ
പ്രണയിച്ചൂ ഭൂമിതൻ
സുന്ദരിമാരെയും ദേവതകളേയും
ഒരുപോലെ മക്കളെയുമേകിയല്ലോ..
സഹോദരി ഹീരയങ്ങ്
പട്ട മഹർഷിയായി
അച്ഛനെ വധിച്ചങ്ങ്
ഇന്ദ്രനുമായി സീയുസ്
പലവിധ വേഷങ്ങളായി
ചരിച്ചു ഭൂമിയിലും
മറ്റുലോക കാലങ്ങളിലും
അഫ്രോഡൈറ്റുംഅഥീനയും
മക്കളായി സുന്ദരിമാരവർ..
ഒരു വസന്തത്തിൻ
തെളിവാർന്ന നാളിൽ
അരയന്നമായി സീയുസ്
പറന്നുല്ലസിച്ചു ധരയിലെങ്ങും..
അശനീപാതംപോലൊരു
കഴുകൻ വിശപ്പാർന്ന്
പാറിയീ ദേവാധിദേവനാം
അരയന്നത്തിൻ പിന്നാലെ..
ഭൂമിയിൽ പരവേഷം
മാറാനാവാതെ പ്രാണ ഭയത്താൽ
പാറിയങ്ങുമിങ്ങും
ഒടുവിലഭയമായിങ്ങ്
രാജ്ഞി ലേദതൻ മടിയിലായി,
കഴുകനങ്ങ് പറന്നകന്നു..
ദൈവങ്ങളിവർക്കും
ലൈഗീക പശിതന്നെ
ഭൂമിതൻ സ്ത്രീത്വമതിൽ
രക്ഷകയവൾ, ലേദയെ
അരയന്നമാക്കി രമിച്ചു
പലവിചാരങ്ങളിലവളും
ഒടുവിലൊരണ്ഡമുതിർന്നു
വിരിഞ്ഞതങ്ങ് ഹെലനുമായി..
സുന്ദരി, സുരസൗന്ദര്യം
വെല്ലുന്ന ധാമമിവൾ
വെന്നുവെന്നതിശയമേതുമില്ല
പലമാനസം ഭൂമിയിലും..
പ്രണയഹൃതന്തമാം
പേരിതു പാരീസ്,
ട്രോയ് തന്നഭിമാനം,
അധികാരമുള്ളോർക്ക്
ട്രോയ്തൻ നാശവും
കൊല്ലണമിവനെയെന്ന്,
നിലപറഞ്ഞുപദേശകർ
ഹത്യതരപ്പെടാനയച്ചവനോ
രാജ്യമുഖ്യനും..
അരുമയാമാനനം
മനംകുളിർപ്പിച്ചു മുഖ്യനവനുടെ,
ഖഡ്ഗമിതരിഞ്ഞു ഒരുശുനകനുടെ
നാവും, തെളിവായി
അധികാരിക്കുനല്കിയല്ലോ..
വളർന്നിവൻ പാരീസൊരു
കരടിതൻ കുഞ്ഞായി,
പ്രണയം നിറഞ്ഞവനിൽ
ഹെലനിവൾ സുന്ദരിയോടും
ഹെലനോ നല്ല പകുതിയവൻ
മെനലസിനും..
എങ്കിലുണ്ടോ
പ്രേമം കുറവൂ
അഭിനിവേശവും,
ജീവനെപ്പോലും
ത്യജിച്ചീടുമാത്മാർത്ഥ
പ്രണയത്തിനായന്നുമിന്നും..
ഇങ്ങനെ കാലം കഴിഞ്ഞീടവെ
മഴയും മഞ്ഞും
കാറ്റും വെയിലും
വന്നു പോകെ..
വാനലോകത്തിലായതാ
വിരന്നൊന്ന് കൊണ്ടാടുന്നു
ദേവകൾ ദേവൻമാരും
പലപ്രമുഖരുമൊത്തുകൂടി
പെലിയൂസ്- തെറ്റീസ്
ബാന്ധവ വിരുന്നിനായി..
യുദ്ധ ദേവതയിവൾ
ഐറിസ്, സുന്ദരി
ക്ഷണിക്കപ്പെടാതെയങ്ങ്
ഉപേക്ഷിതയായി..
ദേവതയാകിലും
പെണ്ണല്ലോയിവൾ
അസൂയതൻ നാമവും
പ്രതികാരവും
ഇവളിലല്ലോ..
രുദ്രയായിവൾ
ആപ്പിളൊന്ന് കയ്യിലെടുത്തു
സുന്ദരിക്കെന്നാലേഖനമായി
എറിഞ്ഞാവിരുന്നിലേക്ക്..
സുന്ദരിമാർ,
സ്വയം ബോദ്ധ്യമായോർ
ഹീര, അഫ്രോഡൈറ്റ്, അഥീന
തമ്മിൽ തർക്കമായി കലഹമായി..
അന്നം വിളമ്പലും
ആഹ്ളാദവുമങ്ങനെ
കലഹത്തിൽ മുങ്ങി
നാശമായി..
സീയൂസ് നേരെ
അരുളിയിങ്ങനെ,
സൗന്ദര്യമാർക്കെന്ന്
പറയുവാനായവൻ
'പാരീസ്'
ഭൂലോക സുന്ദരിയെ
പ്രണയിക്കുവോൻ..
ധാമം തെളിയുവാൻ
അരുവിയിൽ മുങ്ങിയാ
തരുണികളെല്ലാമൊന്നയങ്ങനെ,
കാമുകൻ പാരീസിൻ
മുന്നിൽ നിന്നു..
ആടകളോരോന്നായി
ഊരിമാറ്റി
അളവുകളോരോന്നുമെടത്തുപിന്നെ
ചിത്രകലയുമായി
വിധിയങ്ങ് മാറ്റിയെന്നും
പാരീസ് മെല്ലെയോതിയല്ലോ..
ഹീരയവൾ പാരീസിൻ
തിരുമുൻപിലണഞ്ഞോതി
ഏഷ്യയും യൂറോപ്പും
നിനക്ക് പൊന്നേ
ഞാനാണുസുന്ദരിയെന്നു ചൊല്ലൂ..
ബുദ്ധിയും ശക്തിയും
ഞാനേകിടും
ഞാനാണു സുന്ദരി തർക്കമില്ല
അഥീന മൂളി..
ഞാനാണ് സുന്ദരിയെന്നുരച
െയ്തുവെന്നാൽ
നിശ്ചയം ഞാനെന്നുമുണ്ടാം
നിന്നോടൊപ്പം
സ്വപ്നമാം ഹെലനെ സ്വന്തമാക്കാൻ,
അഫ്രോഡൈറ്റുമൊഴിഞ്ഞുമെല്ലെ..
പിന്നെ നിനച്ചില്ല
പ്രേമനിവൻ, പാരീസ്
സുന്ദരിയിവൾ
അഫ്രൊഡൈറ്റെന്നുമായി..
ദേവിയിവൾ ഹസ്തമായി
അക്കില്ലീസിനെ വധിച്ചങ്ങ്
ഹെലനെയും കൂട്ടി
ഭാര്യാം ഒയിനണ്ണിൻ
അടുക്കലായി
അശനിപാതം
പൊഴിഞ്ഞുവീണു..
പാരിസിവൻ,
പ്രേമലോലൻ
മരണത്തിൻമാറിൽ
വീണുറങ്ങി
ആദ്യഭൈമിയും
ചിതയിലായി
ഒന്നിച്ചുറങ്ങി
കനവുമായി..
ഹെലനോ പാവം
ഭാര്യയായി
പാരീസിൻ
സഹോദരനിവൻ
ഡയഫോബസിൻ..
മെനലസവൻ
ഭർത്താവ്, സുന്ദരി
ഹെലനുടെ,
വധിച്ചു
ഡയഫോബസിനെ..
ഹാ! കഷ്ടം പ്രേമം,
പ്രണയമതൊന്നുമല്ല
ജീവിതമയ്യോ
ലോകത്തിൻ
ചരിത്രത്തിന്നാധാരവും.
.........അനി........

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക