Slider

വരിക നീ

0

തിരക്കിന്റെ
പാതയോരത്തിനും 
അകലെയായ്
ചെന്നിരിക്കാം....
മൌനജാലക
ചില്ലുവാതിലുകള്‍
മെല്ലെ പാതി
തുറന്നു വയ്ക്കാം..
ഓർമ്മ
മർമ്മരങ്ങള്‍
പതിയെ
പങ്കിട്ടെടുക്കാം...
ചിറകറ്റ
പ്രണയശകലങ്ങളെ
ആകാശ
ചുവപ്പിലൊടുങ്ങും
മിഴിനീരാല്‍
ഈറനുടുപ്പിക്കാം..
രാവിൻ
കരിമ്പടപുതപ്പിനുള്ളിൽ
ഒരു ചുംബനത്തിൻ
അകലത്തില്‍
വെറുതെ
തലചായ്ച്ചുമയങ്ങാം..
By: 
Minu Prem
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo