രണ്ടായ് പിരിയാൻ തുടങ്ങുന്ന വഴിയിൽ നാം
തിരിയേണ്ടതെങ്ങോട്ടെന്നറിയാതെ നിൽക്കവേ
പിന്നിട്ട യാത്രതൻ ചിത്രങ്ങളോരോന്നും
മനസ്സിൽ തെളിഞ്ഞങ്ങു നിൽക്കുന്നവേളയിൽ
വഴിവക്കിൽ നിന്നൊരാൾ പറയാൻ തുടങ്ങുന്നു:
" ഇടത്തോട്ട് പോവുകിൽ സ്വർഗ്ഗത്തിലെത്തിടാം
വലത്തോട്ട് പോവുകിൽ നരകത്തിലെത്തിടും"
ഇതുകേട്ടു നിന്നൊരാൾ പറയാൻ തുടങ്ങുന്നു:
"നുണപറയുന്നോനെ വിശ്വസിച്ചീടല്ലേ
ഇടത്തോട്ട് തിരിയുകിൽ നരകത്തിലെത്തിടും
വലത്തോട്ടു തിരിയുകിൽ സ്വർഗ്ഗത്തിലെത്തിടാം"
തിരിയേണ്ടതെങ്ങോട്ടെന്നറിയാതെ നിൽക്കവേ
പിന്നിട്ട യാത്രതൻ ചിത്രങ്ങളോരോന്നും
മനസ്സിൽ തെളിഞ്ഞങ്ങു നിൽക്കുന്നവേളയിൽ
വഴിവക്കിൽ നിന്നൊരാൾ പറയാൻ തുടങ്ങുന്നു:
" ഇടത്തോട്ട് പോവുകിൽ സ്വർഗ്ഗത്തിലെത്തിടാം
വലത്തോട്ട് പോവുകിൽ നരകത്തിലെത്തിടും"
ഇതുകേട്ടു നിന്നൊരാൾ പറയാൻ തുടങ്ങുന്നു:
"നുണപറയുന്നോനെ വിശ്വസിച്ചീടല്ലേ
ഇടത്തോട്ട് തിരിയുകിൽ നരകത്തിലെത്തിടും
വലത്തോട്ടു തിരിയുകിൽ സ്വർഗ്ഗത്തിലെത്തിടാം"
വന്ന വഴിയിൽ നാം സ്വർഗത്തെ കണ്ടതും
ആ വഴിയിൽ തന്നെ നരകത്തെ കണ്ടതും
ഓർമ്മതൻ ഭിത്തിയിൽ തെളിയാൻ തുടങ്ങവേ
മെല്ലെ പരസ്പരം പറയാൻ തുടങ്ങി നാം:
"എല്ലാവഴിയിലും സ്വർഗത്തെ കണ്ടിടാം
ഒന്നിച്ചിരിക്കുകിൽ സ്വർഗ്ഗത്തിലെത്തിടാം
എല്ലാവഴിയിലും നരകത്തെ കണ്ടിടാം
വേർപിരിഞ്ഞീടുകിൽ നരകത്തിലെത്തിടും "
ആ വഴിയിൽ തന്നെ നരകത്തെ കണ്ടതും
ഓർമ്മതൻ ഭിത്തിയിൽ തെളിയാൻ തുടങ്ങവേ
മെല്ലെ പരസ്പരം പറയാൻ തുടങ്ങി നാം:
"എല്ലാവഴിയിലും സ്വർഗത്തെ കണ്ടിടാം
ഒന്നിച്ചിരിക്കുകിൽ സ്വർഗ്ഗത്തിലെത്തിടാം
എല്ലാവഴിയിലും നരകത്തെ കണ്ടിടാം
വേർപിരിഞ്ഞീടുകിൽ നരകത്തിലെത്തിടും "
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക