Slider

ശിവോഹം‬ ...

0

അർദ്ധനാരീശ്വരാ തവപാദമണയുവാൻ
അടിയന്നിൽ കനിവേകിടേണേ.
വിശ്വൈകനാഥാ തവനാമമെന്നിലായ്
നിറയുവാൻ കനിവേകിടേണേ
അജ്ഞാനമാമെൻ അന്ധകാരം തവ
മുക്കണ്ണിന്നഗ്നിയാൽ മാറ്റിടേണേ
നിസ്വാർത്ഥമായെൻ
കർമ്മങ്ങൾ ചെയ്യുവാന-
ടിയന്നു തുണയെന്നുമായിടേണേ.
ക്ഷിപ്രപ്രസാദിയാം യോഗേശ്വരാ
യോഗധ്യാനസമാധിക്കു കനിവേകണേ
ത്രിപുരാന്തകാ ത്രിപുരമായിടുമെന്നിലേ
കാമ,ക്രോധഭയങ്ങൾ ഹനിച്ചിടേണേ..
കാലാന്തകാ കാളകൂടമാമെന്നിലേ
സ്വാർത്ഥ വിചാരങ്ങൾ നീക്കിടേണേ
ചിദാനന്ദരൂപാ ചിത്തത്തിലെന്നുമേ
തവമൃദുസ്മേരം നിറഞ്ഞിടേണേ.
മോക്ഷമതേകുന്ന വിശ്വനാഥാ മമ
മോഹാന്ധകാരം നീക്കിടേണേ
മോക്ഷമതേകണേ പ്രജ്ഞയുണർത്തണേ
ശിവമായി ഞാനങ്ങുമാറിടേണേ
അർദ്ധനാരീശ്വരാ തവപാദമണയുവാൻ
അടിയന്നിൽ കനിവേകിടേണമേ..
വിശ്വൈകനാഥാ തവനാമമെന്നിലായ്
നിറയുവാൻ കനിവേകിടേണേ..
_______________________
രമേഷ് കേശവത്ത്...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo