തൊടിയിലായിരം പൂക്കൾ ചോദിപ്പൂ
അത്തമെന്നാണുദിപ്പൂ?
തുമ്പ പൂത്തുലഞ്ഞു കാത്തിരിപ്പൂ
തൃക്കാക്കരയപ്പനെ കാണാൻ!!
അത്തമെന്നാണുദിപ്പൂ?
തുമ്പ പൂത്തുലഞ്ഞു കാത്തിരിപ്പൂ
തൃക്കാക്കരയപ്പനെ കാണാൻ!!
പിച്ചി മെല്ലേ പരിഭവംചൊല്ലൂ
ചെമ്പകത്തിന്നരികിൽ!
ജമന്തി കാന്തികൂട്ടി നിൽപ്പൂ
സൂര്യകാന്തിയെ നോക്കീ!!
ചെമ്പകത്തിന്നരികിൽ!
ജമന്തി കാന്തികൂട്ടി നിൽപ്പൂ
സൂര്യകാന്തിയെ നോക്കീ!!
ആമ്പൽ തലയുയർത്തി
സൂര്യനോടെന്തോ മൊഴിഞ്ഞു
നാണമോടവൾ തലതാഴ്ത്തി
മനസ്സിലെന്തോ പറഞ്ഞു!!
സൂര്യനോടെന്തോ മൊഴിഞ്ഞു
നാണമോടവൾ തലതാഴ്ത്തി
മനസ്സിലെന്തോ പറഞ്ഞു!!
കൂവളപ്പൂവൊളികണ്ണാലേ
പനിനീർപ്പൂവിനെ നോക്കി
മിടിക്കുന്നോ നിൻ ഹൃദയവും
മാവേലിയെ വരവേൽക്കുവാൻ!
പനിനീർപ്പൂവിനെ നോക്കി
മിടിക്കുന്നോ നിൻ ഹൃദയവും
മാവേലിയെ വരവേൽക്കുവാൻ!
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക