പ്രദീപ്തമായ സ്നേഹമായ്
പ്രതീക്ഷകളുടെ നാളമായ്..
പ്രപഞ്ചമെന്ന വിസ്മയത്തിൽ
പ്രശോഭിതമെൻ ഭാരതം..
പ്രതീക്ഷകളുടെ നാളമായ്..
പ്രപഞ്ചമെന്ന വിസ്മയത്തിൽ
പ്രശോഭിതമെൻ ഭാരതം..
ഒരമ്മ പെറ്റ മക്കളായ്
ഒരൊറ്റ ഹൃദയരക്തമായ്..
ഒരേ വികാരധാരപോൽ
ഒഴുകുമിവിടെ നിത്യമായ്.
ഒരൊറ്റ ഹൃദയരക്തമായ്..
ഒരേ വികാരധാരപോൽ
ഒഴുകുമിവിടെ നിത്യമായ്.
മതങ്ങളല്ല വർണ്ണമല്ല
മനസ്സുകളുടെ ഐക്യമാണ്..
മരിച്ചുപോയ പൂർവികരുടെ
മറഞ്ഞീടാത്ത പൈതൃകം
മനസ്സുകളുടെ ഐക്യമാണ്..
മരിച്ചുപോയ പൂർവികരുടെ
മറഞ്ഞീടാത്ത പൈതൃകം
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക