വളയമഞ്ചും കടന്ന്
വിജയശ്രീലാളിതനാവാൻ
വടക്കോട്ട് ചാടിയപ്പോഴാണ്
കാട്ടു പൊന്തയിൽ നിന്നും
മുയലച്ചന്
വിവേകമുദിച്ചത്
ദിവംഗതനാവാതെ
പഴയ പന്തയത്തരിപ്പിൽ
അടിമുടി
കോരിത്തരിച്ച്
തെക്കോട്ടു നോക്കി
ധ്യാനനിരതനായിരുന്നു
അപ്പോൾ
ആമ ......
ആകാശത്തൊരു
കിഴക്കൻ നക്ഷത്രത്തിൻ്റെ
രജത ഭംഗി കണ്ടും
ആടിക്കുഴഞ്ഞു വീണ
വേദിയിൽ
ഒലിച്ചുപോയ
ദേശീയ ഗാനത്തിൻ്റെ
മധു മധുരമോർത്തും
മുയൽച്ചിന്തയിലേക്ക്
പന്തയ വെടിയുണർന്നു
വെളിച്ചമേ നയിച്ചാലും
ചിലപ്പോഴൊക്കെ
ബോധത്തിൽ
ഇരുളുതന്നെയാണ്
വെട്ടിവീഴ്ത്താതെ
ചോര പൊടിയാതെ
നിൻ്റെ അലസയാനം
ഞാനോ
വെളുത്ത കണ്ണീരിൻ്റെ
മുയൽച്ചന്തം!
By Sreeni Tuneri

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക