Slider

നീറും മനസ്സ്

0

ഇനിയേതു സൗപർണ്ണികയിൽ
കുളിച്ചു നീ ശുദ്ധമാക്കും മനം.
ഇനിയേതു ഗംഗയിൽ മുങ്ങിയുയർന്നാൽ ശുധ്ധമാക്കും നിൻ തനുവിനെ.
ഇനിയേതു പർണ്ണാശ്രമത്തിലേകാകിയായ്
വ്രതമിരുന്നും തപസ്സിരുന്നും , നൈർമല്യ-
മേകും നിൻ ദേഹിയെി, നിൻ പങ്കിലമാത്മാവിനേ...
ഇനിയെത്ര ഭിക്ഷയെടുത്തു നീ പോകണം
നീയായ് പുറങ്കാലടിച്ചകലേക്കു തള്ളിയ,
ശുദ്ധരും ക്രൂരരുമായൊരായിരം ഭിക്ഷുക്കൾ-
തൻ ശാപങ്ങൾ അഴിച്ചങ്ങു ശുദ്ധമായീടുവാൻ.
ഇനിയെത്രകാതം നടക്കണം,
ആ വഴിയമ്പലത്തിൻ്റെ മുഖപ്പങ്ങു-
കാണുവാൻ, നിന്നിലേ കാമമുപേക്ഷിച്ച നിൻ-
മരണകർമ്മങ്ങൾക്കവകാശിയായവർ,
തലതല്ലി പിഴച്ചങ്ങു കഴിയുന്നതു കാണാൻ.
എത്ര ശാന്തമായ് ചൊല്ലി ഞാൻനിന്നോടു ,
കേൾക്കാതെ നീയങ്ങൂ ഉന്നതശ്രേണികൾ
തേടി നടന്നില്ലേ,എത്രപേർസ്വയമങ്ങകലേക്കു- പോയിട്ടും പഠിക്കാതെവീണ്ടുമുൻ്മാദിയായില്ലേ.
നീ വീണ്ടും...... ഉന്മാദിയായില്ലേ...
കാത്തിരിക്കുന്നു വീണ്ടും വരുംവരെ,
നിന്നിലേ ഭൂതകാലമറിയേണ്ട, നീയേതു-
രൂപത്തിലായീരുന്നാലൂം, ഈ കൈകളിൽ-
താങ്ങിയെൻ മാറിലെച്ചൂടു നൽകിടാമനാദിയായ്.
ജികെ
23-07-2016 00.37AM
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo