Slider

അസ്വതന്ത്ര സ്വാതന്ത്ര്യം

0

ചോരവറ്റിയ ഞരമ്പുകളും
ചത്തുമലച്ചു വിളറിയ കണ്ണില്‍
കണ്മഷി കോലങ്ങളുമായ്
ദംഷ്ട്രകള്‍ തുളകള്‍തീര്‍ത്ത അധരങ്ങളും
ഹസ്തധാടനം കൊണ്ട് ചതഞ്ഞു
നീരു വറ്റിയ സ്തനങ്ങളുമായ്
ഇരുട്ടുമൂടിയ ചെറു ചുവരുകളില്‍നിന്നും
ഇന്നുംസ്വാതന്ത്ര്യം തേടുന്നു
ഭാരതത്തിന്റെ ഇരുകാലിദൈവങ്ങള്‍
കാമാത്തിപ്പുരകളില്‍
സോണാഗച്ചിയില്‍
പുറം ലോകമറിയാത്ത ഒരായിരം ഇടങ്ങളില്‍.
വഴിയോരത്തുറങ്ങുന്ന തെരുവു പെണ്ണ്
അമര്‍ത്തി വാമൂടിയ കരങ്ങളുടെ
അടിപ്പാവാട ചരടില്‍ പിടിച്ച കൈകളുടെ
സ്ത്നനങ്ങള്‍ ഞെരിയുന്ന ഹസ്തങ്ങളുടെ
പിടിയില്‍പിടഞ്ഞു തേടുന്നുസ്വാതന്ത്ര്യം
പഠിക്കുവാന്‍ തേടുന്നു
ഇഷ്ടജോലിചെയ്യാന്‍ തേടുന്നു
വിയര്‍പ്പിന്റെകൂലിയില്‍
അന്നംകഴിക്കാന്‍ ദളിതന്‍
ഇന്നുംതേടുന്നുസ്വാതന്ത്ര്യം
ഇവര്‍ക്കുംകിട്ടട്ടെ സ്വാതന്ത്ര്യം
അന്ന്ഞാന്‍ പറയും
മേരാ ഭാരത്‌ സ്വാതന്ത്ര ഹോഗയാ
ഇനിയുംതിളങ്ങട്ടെ ഭാരതം

------------------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo