ജീവിതം, പൂർത്തിയാക്കാൻ
പറ്റാത്ത സമസ്യയാണ്.
സമ്പൂർണ വിജയം കൈവരിച്ച്
മരിച്ചുപ്പോയവർ
ആരെങ്കിലും ഉണ്ടാകുമോ?
ഇല്ല, എന്നുത്തരത്തിലെത്താം.
പറ്റാത്ത സമസ്യയാണ്.
സമ്പൂർണ വിജയം കൈവരിച്ച്
മരിച്ചുപ്പോയവർ
ആരെങ്കിലും ഉണ്ടാകുമോ?
ഇല്ല, എന്നുത്തരത്തിലെത്താം.
ലാഭനഷ്ടങ്ങളുടെ കണക്കുകൾ
പറയാനേറെയുണ്ടാകും
ജയപരാജയങ്ങൾ നേരിട്ടവർ
പ്രണയ നൈരാശ്യമുള്ളവർ
അങ്ങനെ ....... പട്ടിക നീളുന്നു.
പറയാനേറെയുണ്ടാകും
ജയപരാജയങ്ങൾ നേരിട്ടവർ
പ്രണയ നൈരാശ്യമുള്ളവർ
അങ്ങനെ ....... പട്ടിക നീളുന്നു.
കാശുണ്ടാക്കാൻ അത്യാർത്തികളായ
മനുഷ്യർ, നെട്ടോട്ടം ഓടുന്നു.
ആകാശഗോപുരങ്ങൾ പലതും
പണിതുയർത്തിടുന്നു.
ഒടുവിൽ, ഉടുന്തുണിയില്ലാതെ വന്നവർ
അതു പോലെ തന്നെ, ആറടിമണ്ണിൽ
ലയിച്ചുചേരുന്നു.
മനുഷ്യർ, നെട്ടോട്ടം ഓടുന്നു.
ആകാശഗോപുരങ്ങൾ പലതും
പണിതുയർത്തിടുന്നു.
ഒടുവിൽ, ഉടുന്തുണിയില്ലാതെ വന്നവർ
അതു പോലെ തന്നെ, ആറടിമണ്ണിൽ
ലയിച്ചുചേരുന്നു.
ജീവിതത്തിലെ കണ്ണീർ പുഴയിൽ
കരക്കയറാനാകാതെ നീന്തി
കൈക്കാലുകൾ കുഴഞ്ഞിരിക്കുന്നു.
അതാ വരുന്നു, രക്ഷകനായി
വഞ്ചി തുഴഞ്ഞുക്കൊണ്ടൊരാൾ,
മുങ്ങിതാഴ്ന്നുപ്പോകുമ്പോൾ
അയാൾ നീട്ടിയ കരങ്ങളിൽ
പ്രതീക്ഷയോടെ, പിടിച്ചെങ്കിലും
അയാൾ, പുഴയിലേയ്ക്ക് തള്ളിയിട്ടു.
ചിലർ അങ്ങനെയാണ്
രക്ഷപ്പെടാൻ ഒരിയ്ക്കലും
സമ്മതിക്കില്ല.
രക്ഷപ്പെടാൻ ഒരിയ്ക്കലും
സമ്മതിക്കില്ല.
14.8.16
സുമേഷ് കൗസ്തുഭം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക