നീ എന്നിലേക്കാഴ്ന്നിറങ്ങണം
നിന്റെ കൂര്‍ത്ത മൂര്‍ത്ത വേരുകള്‍
ഊറ്റിക്കുടിക്കണം എന്റെ രക്തവും മജ്ജയും
എന്റെ ആമാശയത്തില്‍
എന്റെ കരളിന്റെ ഉള്ളറകളില്‍
എന്റെ പിത്താശയത്തില്‍
എന്റെ ഗര്‍ഭ പാത്രത്തില്‍
നിന്റെ വേരുകള്‍ അലയണം
അവസാന തുള്ളി ചോരയും തേടി.
എന്റെ മുലക്കാമ്പില്‍ ഒരിറ്റു നനവു
ചോരാത്ത വണ്ണം ഉണക്കണം
ഞാന്‍ പെറ്റു പോറ്റിയ കുഞ്ഞുങ്ങള്‍
തൊണ്ട നനയ്ക്കാന്‍ ഒരു തുള്ളിയില്ലാതെ
ഊര്‍ദ്ധശ്വാസം വലിക്കാന്‍ വായുവില്ലാതെ
നരകിച്ചു നരകിച്ചു ചാകണം
നിന്റെ ആര്‍ത്തി മൂത്ത കണ്ണുകള്‍
തിളങ്ങണം അപ്പോഴും മനുഷ്യാ
ചിന്തയില്‍ ഉയരണം
ശവത്തിനു എന്ത് വിലകിട്ടും
-----------------അനഘ രാജ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക