Slider

ദീപമേന്താത്ത കെെകൾ

0

ഒളിമ്പിക്സിൽ ഇന്ത്യയുടെ പ്രകടനം കണ്ടു ചങ്കുപ്പൊട്ടിയ എന്റെ ചില അധ്യാപകരുടെയും സുഹൃത്തുകളുടെയും പോസ്റ്റുകൾ കാണാനിടയായി.90 ശതമാനം അധ്യാപകരും രക്ഷിതാക്കളും നമ്മുടെ പ്രകടനം ഇത്രയധികം അധപതിച്ചതിനു കാരണക്കാരാണെന്നു വേദനയോടെ പറഞ്ഞോട്ടേ ? (ഏവരോടുമുള്ള ബഹുമാനം നിലനിർത്തികൊണ്ടുതന്നെ).ഭൂപടത്തിൽ ചികഞ്ഞുനോക്കിയാലും കാണാനാവാത്ത രാജ്യങ്ങൾ മെഡലുകൾ വാരികൂട്ടുമ്പോൾ ലോകത്തിൽ തന്നെ ജനസംഖ്യയിൽ രണ്ടാമതു നില്ക്കുന്ന നമ്മുടെ രാജ്യത്തിന്റെ അവസ്ഥ എത്രയോ പരിതാപകരമാണ്.കലാപരമായി കഴിവുള്ളവർക്ക് അല്പമെങ്കിലും അംഗീകാരം ലഭിക്കുബോൾ വിമർശനം മാത്രമാണ് ഒരു കായികതാരത്തിന്റെ സ്വത്ത്. പി.ടി.എ സംഗമങ്ങളിൽ അവനിലേക്ക് കുത്തിനിറയ്ക്കുന്ന ഊർജ്ജം വിഷാതത്തിന്റെതാണ്. "വെയിൽകൊണ്ടു കറുക്കാനുള്ളതല്ല ശീതീകരണമുറിയിലെ വെളുപ്പിൽ മയങ്ങാനുള്ളതാണ് ജീവിതമെന്ന്" ഉപദേശം നാനാഭാഗങ്ങളിൽ നിന്നും ശ്രവിക്കുന്നു .പോൾവാൾട്ടിലൂടെ ഉയരങ്ങളിലേയ്ക്ക് കുതിക്കേണ്ടവർ ഏതോ ഒരു സർക്കാർസ്ഥാപനത്തിന്റെ ചുവരിൽ നോക്കി നാലുവർഷത്തിലൊരിക്കൽ വികാരഭരിതരായി പേനകുത്തി അക്ഷരങ്ങളെ ചാടിക്കുന്നു. ജിംനാസ്റ്റിക്സിൽ ഇന്നലെവരെ ദിപ കര്‍മകര്‍ ചാടിയപ്പോൾ ഈ പെണ്ണിന് എന്തിന്റെ കുത്തിക്കഴപ്പാണ് എന്ന ചോദിച്ചവരാണ് നമ്മളിൽ പലരും. ബോൾട്ടിന്റെ ഓട്ടം കണ്ടുകോരിതരിച്ചിരുന്ന അച്ഛനോട് ഞാൻ ഓട്ടം പഠിക്കാൻ കോച്ചിങ്ങിനു പോകട്ടെയെന്നു ചോദിച്ചാൽ കർണ്ണകഠോരമായശബ്ദത്താൽ ഉത്തരവ് ലഭിക്കുമല്ലോ? ചിലപ്പോൾ ടീച്ചറെ വിളിച്ചറിയിക്കുകയും അവിടുന്ന് ഒരു ഫ്രീ ഉപദേശം ലഭിക്കുകയും ചെയ്യും ,"പഠിക്കേണ്ട സമയമാണ്.പഠിച്ചാൽ മാത്രം മതി".ഒരുപാടു മെഡലുകൾ നമുക്ക് നഷ്ടപ്പെടുത്തിയ വാക്കുകളല്ലേ അവ ?
ബോൾട്ടും യുവാൻഹൂയും ഫെൽപ്സും എല്ലാം നമുക്ക് ചുറ്റിലുമുണ്ട്, ജമെെക്കയിലോ ചെെനയിലോ ബ്രിട്ടനിലോ ജനിക്കാൻ കഴിയാതെ പോയ ഹതഭാഗ്യർ.


By: 
Rahul S
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo