നെഞ്ചിൽ നെയ്യും പഞ്ചാരയും ചേർത്തു
അഗ്നിദേവനിൽ ലയിക്കുന്ന നേരത്ത്
ഒരുനാളിലേറെ ഒളിക്കാൻകൊതിച്ച നിൻ
ഉയർന്ന മാറിടം കണ്ണീരണിയുമ്പോൾ
അറിയാതെയെൻ ദേഹമൊരുമാത്രയുയർന്നീടു -
മതുനിൻ മിഴിനീർ തുടയ്ക്കുവാനെന്നറിയുമോ?
അതുകണ്ടുകാവലാൾ കുത്തിയമർത്തുമ്പോൾ
എന്നിലുയരുമാ അഗ്നി ജ്വലിച്ചീടും
നിറയുന്ന ചൂടേറ്റുനിൻ മിഴിനീരൊക്കവേ
ബാഷ്പമായീടുന്ന നേരത്തുമാത്രമേ
ജന്മം മുഴുവനും നിന്നെ പ്രണയിച്ച
ഹൃദയത്തിൻ കർമ്മം പൂർണ്ണമായായീടൂ
കണ്ണീരുവീഴ്ത്തില്ല എന്നു ഞാൻ ചൊല്ലിയ
വാക്യത്തിൻ സത്യം
പൂർണ്ണമായായീടൂ..
_______________________________
അഗ്നിദേവനിൽ ലയിക്കുന്ന നേരത്ത്
ഒരുനാളിലേറെ ഒളിക്കാൻകൊതിച്ച നിൻ
ഉയർന്ന മാറിടം കണ്ണീരണിയുമ്പോൾ
അറിയാതെയെൻ ദേഹമൊരുമാത്രയുയർന്നീടു -
മതുനിൻ മിഴിനീർ തുടയ്ക്കുവാനെന്നറിയുമോ?
അതുകണ്ടുകാവലാൾ കുത്തിയമർത്തുമ്പോൾ
എന്നിലുയരുമാ അഗ്നി ജ്വലിച്ചീടും
നിറയുന്ന ചൂടേറ്റുനിൻ മിഴിനീരൊക്കവേ
ബാഷ്പമായീടുന്ന നേരത്തുമാത്രമേ
ജന്മം മുഴുവനും നിന്നെ പ്രണയിച്ച
ഹൃദയത്തിൻ കർമ്മം പൂർണ്ണമായായീടൂ
കണ്ണീരുവീഴ്ത്തില്ല എന്നു ഞാൻ ചൊല്ലിയ
വാക്യത്തിൻ സത്യം
പൂർണ്ണമായായീടൂ..
_______________________________
രമേഷ് പെങ്ങാമുക്ക്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക