ബാല്യത്തിൻ ബാലിശ
കാലം കടന്ന്
കൗമാരചാപല്യ നാളു -
കൾ കടന്ന്..
യൗവനത്തിൻ പ്രണയ
നദിയും കടന്ന്..
ജീവിതമതിൻ ഭൂരിഭാ -
ഗവും കടന്ന്..
പൂരം കഴിഞ്ഞുപോയോ -
രമ്പലമുറ്റം കണക്കെ..
തിളക്കമറ്റ് നിൽക്കുന്നു
നിശ്ശൂന്യമായിവിടെ...
ഇനിയും കാത്തിരിക്കു-
ന്നൊരു പേടി സ്വപ്നം..
തിരസ്ക്കാരങ്ങളുടെ
വാർദ്ധക്യകാലം...
ഊന്നുവടി മാത്രം കൂട്ട് -
കൂടുന്ന കാലം..
കുറിയരിക്കഞ്ഞിയിലേക്ക്
മടങ്ങുന്ന കാലം..
അത് പോലും കിട്ടുമെന്നു -
റപ്പില്ലാത്ത കാലം...
അതിന് മുമ്പേ തിരശ്ശീല
വീണിരുന്നെങ്കിൽ ഭാഗ്യം..
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക