Slider

കഥ

0

ആ തണുത്ത് നിശ്ചലമായ രാത്രയിലും പ്രേതങ്ങളുടെ പാറാവ് ഡ്യൂട്ടിക്കാരൻ ആകെ അസ്വസ്ഥനായിരുന്നു. അയാൾ പിറുപിറുത്തു കൊണ്ട് തന്റെ സൂപ്രണ്ടിന്റെ അടുക്കലേക്ക് നടന്നു.. വെല്ലസ്ളി സായ് വ് തന്റെ മരണശേഷമുള്ള മൂന്നാമത്തെ ട്രാൻസ്ഫറും വാങ്ങി ഇവിടെ ചാർജെടുത്തിട്ടു ദിവസങ്ങളേ ആയുള്ളൂ..
"സർ ഇതിങ്ങനെ ആയാൽ ശരിയാവില്ല. ഇന്ത്യയിൽ നിന്നും ഈയിടെ വന്നു കൊണ്ടിരിക്കുന്ന പ്രേതങ്ങളൊക്കെ ഒരു മാതിരി വെറളി പിടിച്ചു പോലെ നടക്കുന്നു. ചിലർ തനിയെ ശകാരിക്കുന്നു, ചിരിക്കുന്നു, കരയുന്നു. ആകെ ബഹളമയം " പ്രേതങ്ങളുടെ വാർഡൻ അനിഷ്ടത്തോടെ പറഞ്ഞു.
'' എന്താണ് അവരുടെ പ്രശ്നം ''വെല്ലസ്ളി സൂപ്രണ്ട് തെല്ലൊരു ആകാംക്ഷയോടെ ചോദിച്ചു.
വാർഡൻ തുടർന്നു .. സർ അവർക്കിപ്പോഴും തങ്ങൾ എന്തിനാണ് മരണപ്പെട്ടത് എന്ന ന്യായം അറിയില്ല. അറിഞ്ഞവർ അതംഗീകരിക്കുന്നുമില്ല.ചിലർ പശുവിനെ കുളിപ്പിക്കാൻ കൊണ്ട് പോയതിന് മരണപ്പെട്ടു., ചിലർ പശുവിനെ വിൽക്കാൻ കൊണ്ടു പോകുമ്പോഴും, ചിലർ പശു ചാണകം കാലുകൊണ്ട് ചവുട്ടിയതിനും കൊല്ലപ്പെട്ടു.. ഇപ്പോൾ ഇന്ത്യയിൽ നിന്ന് വരുന്ന കൊല ചെയ്യപ്പെട്ട പ്രേതങ്ങൾ ഭൂരിഭാഗവും ഇത്തരത്തിലുള്ളതാണ്. അത് മാത്രമല്ല വ്യക്തമായ കാരണങ്ങളില്ലാതെ കൊല്ലപ്പെട്ടതിലുള്ള നാണക്കേടും ജാള്യതയും അവർക്ക് നന്നായിട്ടുണ്ട്. "
അത് കേട്ട് കുറച്ച് കാലം ഇന്ത്യ ഭരിച്ച വെല്ലസ്ളിക്ക് ഇന്ത്യൻ ഗവർമെണ്ടിന്റെ മൃഗ സ്നേഹത്തെക്കുറിച്ച് വാചാലനാവാൻ തോന്നിയെങ്കിലും അദ്ധേഹം രാജാറാം മോഹൻ റോയിയുടെയും വിവേകാനന്ദന്റെയും പ്രേതങ്ങൾ താമസിക്കുന്ന പഴയ പ്രേത്യേക സെല്ലിലേക്ക് സന്ദർശനത്തിന് പോവുകയാണുണ്ടായത്.എന്തിനോ ആവോ..!


By 
Shaiju Malabaar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo