Slider

പ്രണയോർമ്മദിനം

0

നിന്റെ നീലഞരമ്പുകൾക്കുള്ളിൽ
തുടികൊട്ടുയർത്തിയ ചുംബനത്തിന്റെ
വാർഷീകമാണിന്ന്.
ഒാർമ്മക്കുളിരിൽ ഞാനൊന്നിരിക്കട്ടേ.
ദുഃഖമാനമേ നീയൊരു കവിതയുടെ
കെട്ടഴിച്ചുറഞ്ഞുപെയ്യൂ.
അശാന്തശൃംഗങ്ങൾ നിന്റെ
മേഘവിസ്ഫോടനത്താൽ
ശാന്തനിരപ്പിലാവട്ടേ.
മഴവില്ലിന്റെ അർദ്ധവൃത്തത്തിനുള്ളിൽ
പ്രിയേ,നിന്നെ ഒരു മാത്ര ഞാൻ കാണട്ടേ.
ഹൃദയത്തിന്റെ ഒന്നാമത്തെ അറയിൽ
അടച്ചുവെച്ച നിന്നോർമ്മകൾ
കണ്ണീരായൊഴുകി മായട്ടേ.
പ്രഭാതസന്ധ്യപോലെ
ചെമപ്പെന്റെ കണ്ണീരാൽ വെളുക്കട്ടേ.
ഇനിയൊരു ഒാർമ്മദിനത്തിനായുള്ള
കാത്തിരിപ്പൊടുങ്ങട്ടേ.
പ്രണയോഷ്ണങ്ങളെന്നിൽ പുനർജ്ജനിക്കട്ടെ.
പഞ്ചാഗ്നിയിൽ ഞാൻ ശുദ്ധീകരിക്കപ്പെടുന്ന
പുതുപ്പിറവിയുടെ നല്ല നാളേക്കായ്
നിന്നോർമ്മകളെ അവസാനമായി തുറന്നുവിടുന്നു.
ഇനിയൊരു പുലരിയ്ക്കും എന്റെ കണ്ണിണകളെ നനയ്ക്കാനാകില്ല.
മനസ്സുകൊണ്ട് നിന്നധരത്തിൽ ചുംബനം മറന്ന ഞാൻ ചുംബിച്ചിടുന്നു.
മംഗളം മൊഴിയുന്നു.
_____________________
രമേഷ് കേശവത്ത്...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo