മഞ്ഞുതുള്ളിയിൽ ചന്ദനം ചാലിച്ചു
പുലരിയേ നൽകിയ സൂര്യനും നന്ദി...
പുലരിയേ നൽകിയ സൂര്യനും നന്ദി...
വിടരാൻ വെമ്പി നിന്ന പൂമൊട്ടിനെ
ചുംബിച്ചുണർത്തിയ ശലഭങ്ങൾക്കും നന്ദി..
ചുംബിച്ചുണർത്തിയ ശലഭങ്ങൾക്കും നന്ദി..
എന്റെ തൊടിയിലിന്നു വസന്തം
തീർത്തൊരി കാറ്റിനും പൂക്കൾക്കും നന്ദി...
തീർത്തൊരി കാറ്റിനും പൂക്കൾക്കും നന്ദി...
ജീവിതം മധുരവും കയ്പ്പുമാ
ണെന്നോതിയ പകലിനും നന്ദി..
ണെന്നോതിയ പകലിനും നന്ദി..
എരിവേനലിൽ പ്രണയമായ്
പെയ്തിറങ്ങിയ മഴയേ നിനക്ക് നന്ദി...
പെയ്തിറങ്ങിയ മഴയേ നിനക്ക് നന്ദി...
മഴയിൽ കുണുങ്ങി നൃത്തം
ചെയ്ത ഇലകളെ നിങ്ങൾക്കും നന്ദി...
ചെയ്ത ഇലകളെ നിങ്ങൾക്കും നന്ദി...
നെറ്റിയിൽ കുങ്കമം ചാർത്തി വന്നെൻ
കാതിൽ കിന്നാരം ചൊല്ലിയ
സന്ധ്യകൾക്കും നന്ദി...
കാതിൽ കിന്നാരം ചൊല്ലിയ
സന്ധ്യകൾക്കും നന്ദി...
സന്ധ്യക്ക് കൊളുത്തിയ ദീപത്തിൻ
മുന്നിൽ നാമം ജപിച്ചൊരാ മുത്തശ്ശിക്കും നന്ദി...
മുന്നിൽ നാമം ജപിച്ചൊരാ മുത്തശ്ശിക്കും നന്ദി...
പ്രണയത്തിൻ നൊമ്പരപ്പൂക്കളാദ്യമായി
നൽകിയ പ്രീയ പ്രണയിനിക്കും നന്ദി...
നൽകിയ പ്രീയ പ്രണയിനിക്കും നന്ദി...
സ്വപ്നങ്ങളൊരായിരം നൽകി
വെറും സ്വപ്നങ്ങളായ പ്രണയത്തിനും നന്ദി.....
വെറും സ്വപ്നങ്ങളായ പ്രണയത്തിനും നന്ദി.....
കവിതകളെനിക്കേകിയ
രാവുകൾക്കും നന്ദി...
രാവുകൾക്കും നന്ദി...
ഈ ജന്മമെനിക്ക് വരം നൽകിയ
കൺകണ്ട ദൈവങ്ങൾക്കും നന്ദി...
കൺകണ്ട ദൈവങ്ങൾക്കും നന്ദി...
കണ്ണുകളിൽ ശുഭരാത്രി
നേർന്ന നിദ്രയ്ക്കും നന്ദി...
നേർന്ന നിദ്രയ്ക്കും നന്ദി...
രാജീവ്
( ആശയം തന്നത് കാവ്യഗീതികൾ)
( ആശയം തന്നത് കാവ്യഗീതികൾ)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക