Slider

ശബ്ദം

0

ഹൃദയത്തടാകത്തിലൊരു 
കുഞ്ഞോളക്കുത്തായ് നിറയുന്നതു 
ശബ്ദം;
ജതിയായ് 
സ്വരങ്ങളായ് 
മൃദുകമ്പനങ്ങളായ് 
ശിലയെപ്പോലുംശാലീനതയായ് മാറ്റും 
ശബ്ദം ...
അരികത്താണെങ്കിലുമകലത്താണെങ്കിലും 
പറയുന്നേരം മാത്രം 
വിടരുന്നതും 
ശബ്ദം 
പറയാതിരിക്കുമ്പോൾ 
വെറുതേ 
കാതോർക്കുന്നൂ പല 
ശബ്ദങ്ങൾ ;
നേരിൻ 
തിരിനാളവുംതെളിച്ചൊരു പൂമ്പുലരിയായ് വന്നുദിച്ചതും 
പിന്നെ വളർന്നു നട്ടുച്ചയായ് 
കനൽ ഭാണ്ഡവും നൽകി 
ചില നേരത്തോ
 കണ്ണിൽ കനവിൻ നിറങ്ങളും...
പുഴയും മരങ്ങളും 
പൊഴിയും ഋതുക്കളും
 സ്മൃതിയിൽ ലയിപ്പിച്ച 
പല ശബ്ദങ്ങൾ ചേർന്ന് മൌനത്തിൻ കണ്ണീർക്കണം
 ഉരുകിത്തീർന്നീടവേ 
ഇനിയും സംസാരിക്കൂ മഴയെപ്പോലെന്നോടു ,
വരളും നിമിഷങ്ങൾ തളിരായുയിർക്കട്ടെ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo