വഴിയോരത്തനാഥമായ്
കിടക്കുന്നിതെത്ര നേരമായ്
മഴയും വെയിലും കൊണ്ടങ്ങനെ
കയറാനാളില്ലാതെ
വലിയ്ക്കാനാളില്ലാതെ
ജീവനുമില്ലാതങ്ങനെ
ആർക്കും വേണ്ടാതങ്ങനെ
ഗതകാലസ്മരണകളും പേറി
രാജകീയമാമാകാലത്തിൻ
ബാക്കി പത്രമായ്
കിടക്കുന്നിതനാഥമായ്
ഒരിയ്ക്കലും വരാനില്ലാത്തൊരാ
നാഥനേയും കാത്തിവിടിങ്ങനെ
എങ്കിലുമിടയ്ക്കിടെയെത്തി
നോക്കിയെൻ സാരഥിയുടെ
വരവും കാത്തിവിടിങ്ങനെയീ
വരിയോരത്തെത്ര നാൾ
വെട്ടിപ്പൊളിച്ചടുക്കിയൊരു
നാളാച്ചിതയിലിടും വരെയോ
നാളെ വരും തലമുറയ്ക്കു
ചൂണ്ടിക്കാട്ടാനായ്
ചില്ലുകൊട്ടാരത്തിൽ
ചേക്കേറും വരെയോ
ആരറിയുന്നെൻ വിധി
എങ്കിലുമെൻ സാരഥി
വന്നീടുകിൽ ഒരിയ്ക്കൽ
കൂടിയിപ്പാതയിലൂടോടി
രണ്ടാളെ
ലക്ഷ്യത്തിലേക്കെത്തിക്കാ-
നായെങ്കിലെന്നതിമോഹം
കിടക്കുന്നിതെത്ര നേരമായ്
മഴയും വെയിലും കൊണ്ടങ്ങനെ
കയറാനാളില്ലാതെ
വലിയ്ക്കാനാളില്ലാതെ
ജീവനുമില്ലാതങ്ങനെ
ആർക്കും വേണ്ടാതങ്ങനെ
ഗതകാലസ്മരണകളും പേറി
രാജകീയമാമാകാലത്തിൻ
ബാക്കി പത്രമായ്
കിടക്കുന്നിതനാഥമായ്
ഒരിയ്ക്കലും വരാനില്ലാത്തൊരാ
നാഥനേയും കാത്തിവിടിങ്ങനെ
എങ്കിലുമിടയ്ക്കിടെയെത്തി
നോക്കിയെൻ സാരഥിയുടെ
വരവും കാത്തിവിടിങ്ങനെയീ
വരിയോരത്തെത്ര നാൾ
വെട്ടിപ്പൊളിച്ചടുക്കിയൊരു
നാളാച്ചിതയിലിടും വരെയോ
നാളെ വരും തലമുറയ്ക്കു
ചൂണ്ടിക്കാട്ടാനായ്
ചില്ലുകൊട്ടാരത്തിൽ
ചേക്കേറും വരെയോ
ആരറിയുന്നെൻ വിധി
എങ്കിലുമെൻ സാരഥി
വന്നീടുകിൽ ഒരിയ്ക്കൽ
കൂടിയിപ്പാതയിലൂടോടി
രണ്ടാളെ
ലക്ഷ്യത്തിലേക്കെത്തിക്കാ-
നായെങ്കിലെന്നതിമോഹം
സുജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക