Slider

കാറ്റിലാടിയ പ്രണയം

0

ആദിത്യകിരണങ്ങളിന്നെന്റെ മേനിയിൽ
ആദ്യമായായിതാ ശരശയ്യ തീർക്കുന്നു
ആടിത്തീർത്തതിന്തെന്തു രാഗങ്ങൾ
ആടിയുലഞ്ഞു തീർന്നതീ ജന്മവും
പോരിന്നിറങ്ങേണ്ട സമയമതെത്തീടേ
പേരിന്നുപോലും പൊരുതാൻ തുനിയാതെ
പേടിച്ചിരണ്ടോരു മാൻപേട മിഴികളാൽ
പ്രേമത്തിൻ സത്യത്തെ വധിച്ചൊരു സുന്ദരി.
കണ്ടതും കേട്ടതും സത്യമല്ലെന്നന്ന്
കണ്ടുമുട്ടിയാ നേരമറിഞ്ഞീടിൽ
കാർമേഘം ചൂടിയ വിണ്ണതുപോലവേ
കാർവർണ്ണമാകില്ലയിന്നെന്റെ മാനസം.
ചാരത്തു നീനിന്നു പാടിയ രാഗങ്ങൾ
ചാരമായിന്നെന്നേ നീറ്റലിലാഴ്ത്തുന്നു,
ചോരപ്പകിട്ടാർന്ന സത്യങ്ങളിന്നെന്റെ
ചേതനയാകവേ കാർന്നുതിന്നീടുന്നു.
ഒാർമ്മകൾതെല്ലും നൊമ്പരം നല്കാതെ
ഓരമായ്നിന്നെന്റെ രക്തംകുടിയ്ക്കുന്നു
ഒരുമിച്ചു ചേരാൻ കൊതിച്ചയെൻ മാനസം
ഒരുമാത്രകൊണ്ടുമുറിച്ചു കളഞ്ഞല്ലോ..
പേടിപ്പെടുത്തിടും അസ്തിത്വ ഒാർമ്മകൾ
പേമാരിയായകതാരിൽ നിറയുന്നു
പോരാടുവാനില്ലിനിയൊന്നിനു വേണ്ടിയും
പോകട്ടെ മണ്ണതിന്നാത്മാവിൽ ലയിക്കട്ടെ...............
.....രമേഷ്.......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo