സൂര്യകാന്തിപ്പൂവു ചോദിച്ചു
സൂര്യാനിനക്കെന്നെ ഇഷ്ടമാണോ!
സൂര്യാനിനക്കെന്നെ ഇഷ്ടമാണോ!
സൂര്യനതുകേട്ടു മെല്ലെ മൊഴിഞ്ഞു
സ്നേഹമാണിഷ്ടമാണെനിക്കു നിന്നെ
പുലര്‍കാലസായന്തനങ്ങളില്‍ മാത്രം.
സ്നേഹമാണിഷ്ടമാണെനിക്കു നിന്നെ
പുലര്‍കാലസായന്തനങ്ങളില്‍ മാത്രം.
വിതുംമ്പിയവള്‍ കേട്ടു വീണ്ടും
മറ്റുനേരങ്ങളില്‍ ആരുനിന്‍ കൂട്ട്.?
മറ്റുനേരങ്ങളില്‍ ആരുനിന്‍ കൂട്ട്.?
കൂട്ടായെനിക്കിവിടാരുമില്ല, എന്നുഗ്രതാപം സഹിക്കുവാനാകുമോ നിന്നോമലുടലിന്നു.
വേണ്ട എന്‍ ജ്വലനത്തില്‍ കരിഞ്ഞിടെണ്ടാ.
വേണ്ട എന്‍ ജ്വലനത്തില്‍ കരിഞ്ഞിടെണ്ടാ.
എന്തുഞാനെന്തും സഹിച്ചിടാമെന്നങ്ങു,
ശാഠൃമോടവളങ്ങു ചൊല്ലിനിന്നു.
കുഞ്ഞുശാഠൃമോടവളങ്ങു ചൊല്ലിനിന്നു.
ശാഠൃമോടവളങ്ങു ചൊല്ലിനിന്നു.
കുഞ്ഞുശാഠൃമോടവളങ്ങു ചൊല്ലിനിന്നു.
ഏകാന്തനായിങ്ങലയും നഭസ്സില്‍
ഒരിക്കലും നിന്മനം മാറിടല്ലേ.
ഒരിക്കലും നിന്മനം മാറിടല്ലേ.
മാറിയങ്ങകലേക്കു പോയിയെന്നാല്‍
എന്‍ കോപതാപം സഹിക്കുവാനാകില്ല,
കരിഞ്ഞങ്ങു വീഴുമെന്നോര്‍മവേണം.
എന്‍ കോപതാപം സഹിക്കുവാനാകില്ല,
കരിഞ്ഞങ്ങു വീഴുമെന്നോര്‍മവേണം.
എത്രദിനങ്ങള്‍ പോയെന്നറിഞ്ഞില്ല
കരിവണ്ടവന്‍ വന്നങ്ങു കൂട്ടുമായി.
കരിവണ്ടവന്‍ വന്നങ്ങു കൂട്ടുമായി.
ഭ്രമരത്തിന്‍ ഗാനത്തിലുന്മാദിയായവള്‍
സൂര്യമുഖം എങ്ങോ മറന്നുപോയി.
സൂര്യമുഖം എങ്ങോ മറന്നുപോയി.
പലവേള അരുണന്‍ കാതോര്‍ത്തിരുന്നു
വന്നില്ലവള്‍, വണ്ടുമായ് സല്ലാപമായി.
വന്നില്ലവള്‍, വണ്ടുമായ് സല്ലാപമായി.
നഷ്ടസ്വപ്നത്തിന്‍ പടഹധ്വനികളില്‍
കത്തിജ്വലിച്ചവന്‍ മധ്യാഹ്ന വേളയില്‍.
കത്തിജ്വലിച്ചവന്‍ മധ്യാഹ്ന വേളയില്‍.
പതിക്കുമാതാപത്തിന്‍ ആധിക്യമേറ്റവള്‍
സൂര്യമുഖം നോക്കി വിലപിക്കുന്നു ::
സൂര്യമുഖം നോക്കി വിലപിക്കുന്നു ::
എത്രസ്നേഹിച്ചു, നിന്നെയെന്‍ സൂര്യാ
എന്തിനു നീ ഇത്രവേദന നല്‍കുന്നു.--
എന്തിനു നീ ഇത്രവേദന നല്‍കുന്നു.--
ചൊല്ലിയതല്ലേ ഞാന്‍, സ്നേഹിച്ചിടല്ലേ
എന്മനതാപം താങ്ങുവാനാകില്ല.
എന്മനതാപം താങ്ങുവാനാകില്ല.
വേദനിച്ചീടേണ്ട, മന്ദാനിലന്‍ വരും-
നിന്നെ തലോടുവാന്‍, വരുണന്‍ കൂട്ടായി.
നിന്നെ തലോടുവാന്‍, വരുണന്‍ കൂട്ടായി.
വീണ്ടും നീയകലേക്കു പോകരുതേ..
തപിക്കുമീ ഹൃദയത്തിന്‍ താപത്തിലുരുകണ്ട.
തപിക്കുമീ ഹൃദയത്തിന്‍ താപത്തിലുരുകണ്ട.
അരുകിലെന്നും നീ ഉണ്ടായിരിക്കേണം
എന്നരുകിലെന്നും നീ ഉണ്ടായിരിക്കേണം.
എന്നരുകിലെന്നും നീ ഉണ്ടായിരിക്കേണം.
ജികെ
11-04-2016.
11-04-2016.
ഈ കവിത അഭിരാമകാവ്യാജ്ഞലിയിൽ .പ്രസിദ്ധീകരിച്ചതാണ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക