Slider

മിന്നാമിനുങ്ങ്

0

ഒരു മിന്നാമിനുങ്ങിൻ
നുറുങ്ങുവെട്ടത്തിനായ്
കാത്തിരിക്കുന്നീയിരുളിൽ
ഞാനെത്ര നേരമായ്
കുറ്റാക്കുറ്റിരിട്ടിലൊരിത്തിരി
വെട്ടമായ്
ദീപനാളതുല്യമായ് വിളങ്ങിയ
നീയിതെവിടെയൊളിച്ചൂ
വിളിച്ചിട്ടും വിളിച്ചിട്ടുമെൻ
വിളികേൾക്കാതെ
നീയെന്തിനൊളിച്ചിരുപ്പൂ
അന്ധകാരത്തിലാശ്വാസമായ്
നിൻ നുറുങ്ങുവെട്ടത്തിനായ്
കാത്തിരിപ്പൂ ഞാനേറെ നേര-
മായീയാരാമത്തിൽ .
നിൻ പൊൻ വെളിച്ചത്തിനായ്
നിർത്തൂ നിൻ കുഞ്ഞിക്കളിയിതു
ക്ഷിപ്രമെൻചാരേ വന്നീടിന്നെങ്കിലും
സുജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo