ഞാൻ ഒരു കളിപ്പാവ
ചലിയ്ക്കാത്ത, നിശബ്ദയായ
പലതിനും ,മൂകസാക്ഷിയായ പാവ.
ചലിയ്ക്കാത്ത, നിശബ്ദയായ
പലതിനും ,മൂകസാക്ഷിയായ പാവ.
ഞാൻ ഷെൽഫിനകത്ത് ഒരു മൂലയിൽ
നിർജ്ജീവമായി തന്നെ ഇരിയ്ക്കട്ടെ.
നിർജ്ജീവമായി തന്നെ ഇരിയ്ക്കട്ടെ.
തോന്നിയിട്ടുണ്ട് ഒത്തിരി ചലിയ്ക്കാൻ,
സ്വാദിഷ്ഠമായ ഭക്ഷണം കഴിയ്ക്കാൻ,
സാരമില്ല, ഇങ്ങനെ നിശ്ശബ്ദയായി തന്നെയിരിക്കട്ടെ.
സ്വാദിഷ്ഠമായ ഭക്ഷണം കഴിയ്ക്കാൻ,
സാരമില്ല, ഇങ്ങനെ നിശ്ശബ്ദയായി തന്നെയിരിക്കട്ടെ.
മിനിമോളുടെ കുഞ്ഞായി അവൾ തന്നെ ഓമനിച്ചോളും.
വാലിട്ടെഴുതി,പ്പൊട്ടുകുത്തി, നന്നായി മുടി ചീകി തരും.
അമ്പിളിമാമനെ കാണിച്ച് മാമൂട്ടി തരും.
വാലിട്ടെഴുതി,പ്പൊട്ടുകുത്തി, നന്നായി മുടി ചീകി തരും.
അമ്പിളിമാമനെ കാണിച്ച് മാമൂട്ടി തരും.
തനിക്ക്, അത്രയും മതി.
അധികമൊന്നും ആഗ്രഹിച്ചു ക്കൂടല്ലോ,
ഞാൻ വെറും കളിപ്പാവയല്ലേ ?
അവൾ സ്ക്കൂളിൽപ്പോയാൽ, പേടിയാണ്
കരടിപ്പാവ ഉണ്ടക്കണ്ണ് കൊണ്ട് തന്നെ
നോക്കിപ്പേടിപ്പിയ്ക്കും,
മിനിമോൾടെ സാന്നിധ്യം ഇല്ലാതാകുമ്പ
മ്പോൾ
ഒരു തരം വിങ്ങൽ, ഏകാന്തത
അനുഭവപ്പെടും.
അധികമൊന്നും ആഗ്രഹിച്ചു ക്കൂടല്ലോ,
ഞാൻ വെറും കളിപ്പാവയല്ലേ ?
അവൾ സ്ക്കൂളിൽപ്പോയാൽ, പേടിയാണ്
കരടിപ്പാവ ഉണ്ടക്കണ്ണ് കൊണ്ട് തന്നെ
നോക്കിപ്പേടിപ്പിയ്ക്കും,
മിനിമോൾടെ സാന്നിധ്യം ഇല്ലാതാകുമ്പ
മ്പോൾ
ഒരു തരം വിങ്ങൽ, ഏകാന്തത
അനുഭവപ്പെടും.
ചിലപ്പോഴൊക്കെ പേടിച്ച് വിറച്ചിട്ടുണ്ട്.
മിനിമോൾടെ ഏട്ടന്റെ കൈകൾ
ഷെൽഫിനുളളിലേയ്ക്ക് വരുമ്പോൾ '
മിനിമോൾടെ ഏട്ടന്റെ കൈകൾ
ഷെൽഫിനുളളിലേയ്ക്ക് വരുമ്പോൾ '
വീണ്ടും. അവളുടെ ഏട്ടന്റെ കൈകൾ -
തന്റെ നേർക്കു വന്നു.
പിന്നെ, ഒരു കൗമാരക്കാരന് തോന്നിച്ച
വിക്രിയകൾ,
തന്റെ ചുണ്ട് കടിച്ചുതൂങ്ങി, കൈകാലു-
കൾ ഇളകിപ്പോന്നു.
താനൊരു കളിപ്പാവയാണെന്ന് പോലും
ചിന്തിക്കാതെ '
തന്റെ നേർക്കു വന്നു.
പിന്നെ, ഒരു കൗമാരക്കാരന് തോന്നിച്ച
വിക്രിയകൾ,
തന്റെ ചുണ്ട് കടിച്ചുതൂങ്ങി, കൈകാലു-
കൾ ഇളകിപ്പോന്നു.
താനൊരു കളിപ്പാവയാണെന്ന് പോലും
ചിന്തിക്കാതെ '
ചില കാട്ടാള ജന്മങ്ങൾക്ക് തലവേണമെന്ന് നിർബന്ധമില്ല,
മറ്റു ചിലർക്കോ, ജീവൻ വേണമെന്നില്ല
പെണ്ണിന്റെ ഉടൽപ്പോലെ ഒരു രൂപം
ആയാൽ മതി,
പേക്കൂത്ത് ചേഷ്ടകൾ കാണിച്ചിടാൻ.
മറ്റു ചിലർക്കോ, ജീവൻ വേണമെന്നില്ല
പെണ്ണിന്റെ ഉടൽപ്പോലെ ഒരു രൂപം
ആയാൽ മതി,
പേക്കൂത്ത് ചേഷ്ടകൾ കാണിച്ചിടാൻ.
അംഗഭംഗം വന്ന പാവയെ കണ്ടപ്പേൾ
മിനിമോൾക്ക് സങ്കടം വന്നു.
അതിനു പകരമായി പുതിയ പാവയെ
അവൾക്ക് കിട്ടി.
കണ്ണ് ചലിയ്ക്കുന്ന .പാട്ടു പാടുന്ന
നൃത്തം വെയ്ക്കുന്ന . നല്ലൊരു പാവ'
മിനിമോൾ സന്തോഷത്തിലായി.
മിനിമോൾക്ക് സങ്കടം വന്നു.
അതിനു പകരമായി പുതിയ പാവയെ
അവൾക്ക് കിട്ടി.
കണ്ണ് ചലിയ്ക്കുന്ന .പാട്ടു പാടുന്ന
നൃത്തം വെയ്ക്കുന്ന . നല്ലൊരു പാവ'
മിനിമോൾ സന്തോഷത്തിലായി.
പഴയ പാവയെ ആക്രിക്കാരന് കൊടുത്തു.
" തന്നെ വിട്ടു കൊടുക്കല്ലേ " യെന്ന്
പല തവണ ഏങ്ങി കരഞ്ഞു.
ചുണ്ട് ചലിയ്ക്കാത്ത, ഞങ്ങളുടെ
ശബ്ദം ആര് കേൾക്കാൻ ?
ഞങ്ങളുടെ നൊമ്പരം ആര് കാണാൻ?
" തന്നെ വിട്ടു കൊടുക്കല്ലേ " യെന്ന്
പല തവണ ഏങ്ങി കരഞ്ഞു.
ചുണ്ട് ചലിയ്ക്കാത്ത, ഞങ്ങളുടെ
ശബ്ദം ആര് കേൾക്കാൻ ?
ഞങ്ങളുടെ നൊമ്പരം ആര് കാണാൻ?
മിനിമോൾടെ .കുഞ്ഞ് മനസ്സല്ലേ...
നല്ലൊരു പാവയെ കിട്ടിയപ്പോൾ
അവൾ തന്നെ മറന്നു.
നല്ലൊരു പാവയെ കിട്ടിയപ്പോൾ
അവൾ തന്നെ മറന്നു.
എല്ലാ ആഗ്രഹങ്ങളും, സ്വപ്നങ്ങളും
ഉളളിലൊതുക്കി, എല്ലാത്തിനും മൂക -
സാക്ഷിയായി ഞങ്ങൾ ഇവിടെ തന്നെ
ഉണ്ട്., കളിപ്പാവ യാ യി.
ഉളളിലൊതുക്കി, എല്ലാത്തിനും മൂക -
സാക്ഷിയായി ഞങ്ങൾ ഇവിടെ തന്നെ
ഉണ്ട്., കളിപ്പാവ യാ യി.
By: സുമേഷ് കൗസ്തുഭം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക