ആളൊഴിഞ്ഞ വഴിയിൽ
ഒറ്റയ്ക്ക് നടക്കുമ്പോൾ
അടുത്ത
നിമിഷത്തിലേക്ക്
ആയിരം പടവുകൾ....
പെയ്തൊഴിഞ്ഞ
മഴയിൽ
നിറയാത്ത പുഴയൊരെണ്ണം
മനസിൽ
മുറിഞ്ഞൊഴുകുന്നു
ഒറ്റയ്ക്ക് നടക്കുമ്പോൾ
അടുത്ത
നിമിഷത്തിലേക്ക്
ആയിരം പടവുകൾ....
പെയ്തൊഴിഞ്ഞ
മഴയിൽ
നിറയാത്ത പുഴയൊരെണ്ണം
മനസിൽ
മുറിഞ്ഞൊഴുകുന്നു
നടന്നെത്താനുള്ള ദൂരം
നമുക്കൊരു പോലെയെന്ന്
പിടഞ്ഞു മരിച്ച
കിളിക്കരച്ചിൽ
കത്തി മുനയിലെ
ചോരക്ക്
കറുത്തൊരു
സ്വപ്നത്തിൻ്റെ
തീക്ഷ്ണഗന്ധം....
നമുക്കൊരു പോലെയെന്ന്
പിടഞ്ഞു മരിച്ച
കിളിക്കരച്ചിൽ
കത്തി മുനയിലെ
ചോരക്ക്
കറുത്തൊരു
സ്വപ്നത്തിൻ്റെ
തീക്ഷ്ണഗന്ധം....
ഭയന്നു വിറച്ച്
നീ
തന്ന
തീപ്പെട്ടി
കത്തിച്ചപ്പോൾ
മരിക്കാതെയുണ്ടായിരുന്നു
ഞാൻ
ഭാഗ്യവശാൽ മാത്രം!
നീ
തന്ന
തീപ്പെട്ടി
കത്തിച്ചപ്പോൾ
മരിക്കാതെയുണ്ടായിരുന്നു
ഞാൻ
ഭാഗ്യവശാൽ മാത്രം!
By: Sreeni Tuneri

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക