Slider

കാണാക്കണ്ണുകൾ

0

ഏകാന്തനായ് നടക്കവേ ,കണ്ടു ഞാനൊരു ജനാരവം -
നിൽക്കും കൂപ്പുകൈകളോടെ ,കണ്ടടച്ച ശ്രീകോവിലും.
ഉരുവിടുന്നെന്തൊക്കെയോമനം ,തരിക രക്ഷയാകണം -
കാതോർത്തവർമണിയൊച്ചയ്ക്കായ് ,കണ്ടു കയറനങ്ങുന്നുവോ ?.
കൂടിആൾക്കൂട്ടത്തിലൊരുവനായ്ഞാനും ,തുറന്നാൽ കാണണം. -
പാഞ്ഞു മനസ്സകലെയെവിടെയോ, അലക്ഷ്യമായ കണ്ണുകൾ .
കേട്ടില്ലമണിയൊച്ചയൊന്നുപോലും ,കണ്ടില്ല ദീപാരാധന -
നേടി കണ്ടവർ പുണ്യാഹം ചന്ദനം ,ചിലർക്ക് പുഷ്പാഞ്ജലി .
തിരിച്ചെത്തിയെൻ മനസ്സെവിടെനിന്നോ, അകന്നു ജനങ്ങളൊക്കെയും -
തുറിച്ചുതുറന്നുകണ്ണൂകൾരണ്ടും ,കണ്ടsഞ്ഞ ശ്രീകോവിലിലില്ല ദേവിയും.

By: സത്യാർത്ഥി ഉദയംപേരൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo