കടും നിറങ്ങളില്‍ കണ്ട കിനാക്കള്‍
കാലം കടന്നപ്പോള്‍ നരച്ചുപോയെങ്കിലും
മായാതെ നില്‍ക്കുന്നു മനസ്സിലിന്നും
കാലം കടന്നപ്പോള്‍ നരച്ചുപോയെങ്കിലും
മായാതെ നില്‍ക്കുന്നു മനസ്സിലിന്നും
ചുഴികള്‍ നിറഞ്ഞൊരു പുഴപോലെ
ഒഴുകി നീങ്ങുന്ന ജീവിതയാത്ര
സ്വപ്‌നങ്ങള്‍ പൂക്കാത്ത മനസ്സുമായ്
വര്‍ണ്ണങ്ങള്‍ വിരിയാത്ത മിഴിയുമായ്
വഴിവക്കില്‍ നില്‍ക്കാത്ത യാത്ര
ഒഴുകി നീങ്ങുന്ന ജീവിതയാത്ര
സ്വപ്‌നങ്ങള്‍ പൂക്കാത്ത മനസ്സുമായ്
വര്‍ണ്ണങ്ങള്‍ വിരിയാത്ത മിഴിയുമായ്
വഴിവക്കില്‍ നില്‍ക്കാത്ത യാത്ര
നഷ്ടത്തുടര്‍ച്ചകളില്‍ തളരാതെ തുടരുന്ന
മന്ദഹാസങ്ങള്‍ വിതറിയൊരു യാത്ര
പുലരി കഴിഞ്ഞു മധ്യാഹ്നവും താണ്ടി
ഇനി എത്തിച്ചേരുമോ എന്നറിയാതെ
സായന്തനം കാത്തിരിക്കുന്ന യാത്ര.
മന്ദഹാസങ്ങള്‍ വിതറിയൊരു യാത്ര
പുലരി കഴിഞ്ഞു മധ്യാഹ്നവും താണ്ടി
ഇനി എത്തിച്ചേരുമോ എന്നറിയാതെ
സായന്തനം കാത്തിരിക്കുന്ന യാത്ര.
കരിന്തിരികത്തി സന്ധ്യപോയ്
ഇരുട്ടാകും വരേയ്ക്കും നീളരുതെന്നു
ആശിച്ചു പോകുന്ന യാത്ര.
-------------------അനഘ രാജ്
ഇരുട്ടാകും വരേയ്ക്കും നീളരുതെന്നു
ആശിച്ചു പോകുന്ന യാത്ര.
-------------------അനഘ രാജ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക