കുഞ്ഞി ഖാദർ പതിവിലേറെ സന്തോഷത്തിലാണ് അന്ന് അവസാന പിരീട് ക്ലാസ്സിൽ ഇരുന്നത്, അവനിടക്കിടെ ഏന്തി വലിഞ്ഞ് അരച്ചുമരിനപ്പുറത്ത് എന്തോ തിരയുന്നുണ്ടായിരുന്നു'
മാധവൻ മാഷ് ചൊല്ലുന്ന നാലാം തരത്തിലെ മലയാളം പദ്യം ഒരു സ്വപ്നത്തിൽ എന്ന പോൽ അവൻ കേൾക്കുന്നുണ്ടെങ്കിലും അവന്റെ മനസ്സുനിറയെ കുഞ്ഞു പെങ്ങൾ കുഞ്ഞാമിനയുടെ മുഖമായിരുന്നു.
രണ്ട് ദിവസം മുമ്പ് വീട്ടിന്റെ തെക്കെ ഇടവഴിയിലൂടെ ഐസ് വിൽക്കാൻ വന്ന നാസർ ക്കാനെറ സെക്കിളിന്റെ പീ :::പീ ശബ്ദവും അത് കേട്ട് ഐസി നു വേണ്ടി കരഞ്ഞ കുഞ്ഞു പെങ്ങൾ കുഞ്ഞാമിനയുടെ കരച്ചിലും ഉളളിൽ ആശയുണ്ടെങ്കിലും അത് കാണിക്കാതെ ഉമ്മാനെ നോക്കിയതും നേർച്ച പെട്ടി പോലും തപ്പിയിട്ടും ഒന്നും കിട്ടാതെ നിരാശയോടെ കണ്ണുനീർ തുടക്കുന്ന ഉമ്മന്റെ മുഖവും അവന്റെ മനസ്സിൽ മിന്നി മറഞ്ഞു, ബാപ്പ ഇല്ലാത്ത ദിന്റെ ദുഖം ഖാദർ തിരിച്ചറിയുന്ന നിമിഷങ്ങൾ:
അന്ന് അവൻ കുഞ്ഞാമിനാക്ക് വാക്ക് കൊടുത്തു: ആമിയേ നാളെ ഞാറായ്ച്ച മറ്റന്നാൾ സ്കൂളംബിട്ട് ബെരുന്നേരം എന്റെ ആമി ക്ക് ഈ ഇക്കാക്ക ഐസ് കൊണ്ട തരൂ ട്ടോ.....!ആമി കണ്ണ് തെടച്ചു കൊണ്ട് ചിരിച്ചു ::. കുഞ്ഞിക്കത് പതിനാലാം രാവിനെക്കാൾ മൊഞ്ചാ,
ആ മിക്ക് കുഞ്ഞി ഇക്കാക്ക മാത്രമല്ലല്ലോ ... ബാപ്പയും കൂടി ഇല്ലാത്ത കുഞ്ഞനിയത്തിക്ക് ബാപ്പയും കൂടി ആവണം എന്ന് ഉമ്മച്ചി എപ്പളും പറേന്നതല്ലേ .....
അതല്ലേ കുഞ്ഞി ഇന്നലെ അസ്സെനാർ ഹാജീ ന്റെ തേങ്ങാ കൂട്ടിൽ തേങ്ങ എടുത്തു കൊടുക്കാൻ ഉമ്മ അറിയാതെ പോയത്, ഹാജിയാര് കൊടുത്ത ചില്ലറ പൈസക്ക് സ്വർണ്ണ നാണയത്തിനേക്കാൾ വിലയുണ്ടായതും അതുകൊണ്ടലേ കുഞ്ഞീ നെറെ മനസ്സിൽ .....

അവസാത്തെ ലോഗ് ബെല്ലടിച്ചതും കുഞ്ഞി ഓടി മൈതാനത്തിന്റെ അറ്റത് മരച്ചുവട്ടിൽ നിൽക്കുന്ന നാസർ ക്കാരന്റെ സൈക്കിളിന്റെ അടുത്ത് എത്തിയതും ഒന്നിച്ചായിരുന്നു,നാസക്ക ചോദിച്ചു :എന്താ ഖാദറേ ഇന്നിച്ചിരി സന്തോഷത്തിലാണല്ലോ?
കുഞ്ഞീന്റെ മുഖം ഒരുതാമര പൂവു പോലെ വിടർന്നിരുന്നു,
നാസർക്കാ രണ്ട് ഐസ് കുഞ്ഞി ഒരു വിധം പറഞ്ഞൊപ്പിച്ചു,
നന്നായിട്ട് കിതക്കുന്നുണ്ടായിരുന്നു അവൻ'
രണ്ട് കൈയ്യിൽ ഐസും പിടിച്ച് പുറത്ത് ബോഗും തുക്കി അവൻ ഓട്ടം തുടർന്നു
ഐസ് അലിഞ്ഞ് തീരുന്നതിന് മുമ്പ് വീട്ടിൽ എത്തണം, അത് ആ മിക്ക് കൊടുക്കുമ്പോൾ അവക്കുണ്ടാവുന്ന സന്തോഷവും ഉമ്മാക്ക് ഉണ്ടാവുന്ന അൽഭുതവും അവൻ മനസ്സിൽ കണ്ടു അവന്റെ കണ്ണ് ഓട്ടത്തിനിടയിൽ ചെറുതായി നനയാൻ തുടങ്ങി,
പെട്ടന്ന് കല്ല് തടഞ്ഞ് കുഞ്ഞി തഴെ വീണു, കൈ ചെറുതായി ഒരഞ്ഞു പൊട്ടിയിട്ടുണ്ട് പക്ഷെ അവൻ താഴെ വീണ ഐസിൽ നിന്നും മണ്ണ് പോക്കി വീണ്ടും അതെടുത്ത് നോക്കി, അലിഞ്ഞ് പാതിയായിരിക്കുന്നു: അവന്റെ കണ്ണ് വീണ്ടും നിറഞ്ഞു,
പെട്ടന്ന് തന്നെ അവൻ ഐസ് രണ്ടും ട്രൗസറിന്റെ കീശലിയിട്ട് ചെരിപ്പ്കഴിച്ച് കയ്യിൽ പിടിച്ച് ഓട്ടം തുടർന്നു. ഐ സി നെറ തണുപ്പ് ആകുഞ്ഞിന്റെ കാൽ തുടകളിലൂടെ ഒലിച്ചിറങ്ങാൻ തുടങ്ങി
ഓടി തളർന്നെങ്കിലും അവൻ ഓട്ടം നിർത്തിയില്ല, ചോര പൊടിയുന്ന കയ്യിലെ നീറ്റലും അറിഞ്ഞില്ല, എത്രയും പെട്ടന്ന് വീട്ടിൽ എത്തണം അതു മാത്രമേ അവന്റെ മുന്നിൽ ഉള്ളൂ" 'ഇടക്ക് ഒന്ന് നിന്നെങ്കിലും കീശയിലെ ഐസ് എടുത്ത് നോക്കാൻ അവനു ധൈര്യം പോരായിരുന്നു'' ''''

ഒരു വിധം ഓടിക്കിതച്ച് വീട്ടിന്റെ മുറ്റത്ത് നിന്ന് അവൻ ആ മിയേ നീട്ടി വിളിച്ചു, ഉമ്മാനേയും വിളിച്ചു,
രണ്ട് പേരേയും കണ്ട സന്തോഷത്തിൽ അവൻ തന്റെ കീശയിൽ കയിട്ടുiiiii
പൊട്ടിപൊട്ടി കരയുന്ന കുഞ്ഞിയെ ഉമ്മ തന്റെ മാറോട് ചേർത്ത് കെട്ടി പിടിച്ചു,
ആമി അപ്പോൾ ഇക്കാക്ക അഴിച്ചിട്ട ടൗസറിന്റെ കീശ നുണച്ചു കൊണ്ട് നിൽക്കുകയാണ്..
കുഞ്ഞിന്റെ കണ്ണിൽ നിന്നും ആ ഉമ്മാന്റെ മുഖത്ത് കണ്ണുനീർ തുള്ളികൾ വീണു കൊണ്ടിരുന്നു
എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം തന്റെ
കുഞ്ഞിനെ എന്ന് ആ മാതാവിന് അറിയില്ലായിരുന്നു, എങ്കിലും അവർ ഇത്രയും പറഞ്ഞൊപ്പിച്ചു
"എന്റെ കുഞ്ഞ്യേ ഇന്റെ ഐ സി നേക്കാൾ മധുരമുണ്ടെടാ ഇന്റെ കണ്ണീരിന് "

By: ഹരി മേലടി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക