Slider

തിരശ്ശീല

0

നിറമെഴും മുകി,ലരുണ കാന്തിയും
പുരണ്ടു മിന്നുമാപ്പുലര്‍കാലാകാശം ,
ഭുവനരംഗത്തിന്‍ പിറകിലെച്ചിത്ര --
യവനിക പോലാഞ്ഞുലഞ്ഞു നില്ക്കവേ ,
മയിലാഞ്ചിത്തുടുപ്പണിയുമംഗുലീ --
മലരിനാരിരുള്‍ത്തിരശ്ശീല നീക്കി ,
തളവളകള്‍തന്‍ മൃദുചലനത്താല്‍ --
കളകളങ്ങള്‍തന്‍ കുമിളകള്‍പൊക്കി ,
വരുന്നുമന്ദമാ വരാംഗി , താരകാ --
വലിസുമങ്ങളായുതിര്‍ന്ന വേദിയില്‍ .
തരിച്ചു നിന്നുഞാന്‍ , തുടങ്ങവേനൃത്തം
ധരിത്രിയെപ്പോലെ മനോജ്ഞയാമവള്‍.
അമര്‍ന്നുതാഴുന്നു കുറച്ചു മുമ്പിട --
യ്ക്കവിടെ മേളനമുതിര്‍ത്ത വാദ്യങ്ങള്‍.
ജ്വലനനാളംപോല്‍ വിശുദ്ധികത്തുമാ
മിഴികളിലൊളി വിരിഞ്ഞുനില്ക്കവേ
വിലോലവായുപോല്‍ വിലാസലോലയാ--
മവളലരിതള്‍ക്കരാഞ്ചലങ്ങളാല്‍ .
വിയത്തിലാനിലാമഴപൊഴിച്ചാടും
വിളക്കെടുത്തുഴിഞ്ഞുഴിഞ്ഞു നില്ക്ക
യായ്
ഉലഞ്ഞിതന്നേര , മുയര്‍ന്നതന്മാറ --
ത്തുരുമ്മിയാടിടും, നവരത്നമാല്യം .
കുഴലെടുത്തേതോ കുറവനൂതുമ്പോള്‍
കുഴഞ്ഞാടുന്നോരു സുവര്‍ണ്ണ സര്‍പ്പം
പോല്‍
ഉടയാടകളുമുടലുമാഞ്ഞുല--ഞ്ഞഴിഞ്ഞു
ചാഞ്ചാടി ലയലഹരിയില്‍
ഒഴുകുകയാണാ നടനവേദിയി --
ലഴകലതുള്ളുമരുവിമട്ടവള്‍ .
നിലാവലകളില്‍ത്തുടിയ്ക്കു മമ്പിളി --
ക്കലപോലുല്ലോലം കളിയ്ക്കയാണവള്‍
വിമലവാനത്തിലുദിച്ചു പൊങ്ങിയ
വിഭാതകാന്തിപോലവളാടി നില്ക്കെ
യവനിവീണു -- പുകച്ചുരുളിനാല്‍
യവനികയൊന്നായ് നടനവേദിയില്‍ .
മണിവീണ തീയിലെറിഞ്ഞു പാഞ്ഞു
പോയ്
മരണവേദനാ ചികിതര്‍ ഗായകര്‍
****************************************
By: 
Sivasankaran Nedumparampil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo