Slider

അമ്മ പോയി

0
Image may contain: 1 person, closeup

അന്നും മഴ പെയ്തിരുന്നു...
പുറത്ത് ആറാൻ ഇട്ട വസ്ത്രങ്ങൾ അയലിൽ തൂങ്ങി
ന്നനഞ് കണ്ണീരൊഴുക്കുന്നുണ്ട്...
പുലർച്ചക്ക് പുകയുന്ന അടുപ്പിൽ
പുക പടലം നിലച്ചു ,
എല്ലാം വെണ്ണീരായി വെന്തമരുന്നു.
എണീറ്റ ഉടൻ അമ്മ മടക്കി വെക്കാറുള്ള പുതപ്പകൾ
ചുരുണ്ടു കൂടി ശ്വാസം മുട്ടുന്നു.
അമ്മയുടെ സ്പർശനം നിലച്ചതിൽ
അടുക്കളയിൽ
പത്രങ്ങൾ തമ്മിൽ കലഹിക്കുന്നു .
അമ്മയെ തിരക്കി മുറ്റത്തേക്ക് കാടുകയറുന്നു,
കാടരിഞിടാൻ
അരിവാൾ മൂലയിലിരുന്ന്
അമ്മകൈ തിരയുന്നു.
ഓട് പൊളിച്ച് അകത്തേക്കെന്നും മഴ വെള്ളം വിരുന്നെത്തുന്നു,
പാള
കോരി ഒഴിക്കാൻ അമ്മയെ തിരഞ്
മുഖം കുനിക്കുന്നു.
ദാനം കിട്ടുന്ന ആ
പിടി വറ്റിനായ്
കോഴിയും പൂച്ചയും അടുക്കള പുറത്ത് ആരെയോ തിരക്കുന്നു.
അന്നും
ഉറക്കമുണർന്ന് ഞാൻ കരഞ്ഞില്ല,
കുഞ്ഞനിയൻ ഉറക്കൊഴിച്ച് ചീറി കരയന്നു.
ഇതെല്ലാം കണ്ട് മുകളിൽ നിന്ന് അമ്മ കരയുന്നതായിരിക്കാം,
അന്നും മഴ പെയതിരുന്നു....
ആസിഫ് കൂളിമാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo