Slider

വിലക്കപ്പെട്ടത്

0
Image may contain: 1 person, beard

പത്തിൽ പഠിക്കുമ്പോൾ ദാസൻമാമയുടെ ഷെൽഫിലെ ബ്രാണ്ടി കട്ടു കുടിച്ചപ്പോഴാണ്
വിലക്കപ്പെട്ടതിന് വീര്യം കൂടുതലാണെന്നാദ്യമായറിഞ്ഞത്.
തെക്കേതിലെ രമണിയുടെ നിശ്വാസങ്ങളുടെ ചൂടിലൂടെ അതിനു ലഹരിയുമുണ്ടെന്നറിഞ്ഞു.
വിലക്കപ്പെട്ടതെല്ലാം വിലമതിക്കാനാകാത്തതാണെന്ന അറിവോ എന്തോ..
പിന്നീട് തേടിയതൊക്കെയും വിലക്കപ്പെട്ടത് മാത്രമായിരുന്നു.
വിലക്കിയവ തീർത്ത ലഹരിയുടെ മിന്നലിലാണ് വിലക്കപ്പെട്ടൊരു കനിപോലെ നിന്നെയും കണ്ടത്.
നുകർന്നില്ലെങ്കിലുയിർപോകുമെന്നായപ്പോൾ ഇറുത്തെടുത്തു.
പകർന്നതിൽ പറ്റിയ പിഴവോ എന്തോ.. നുകരാനാവാത്ത വിധം കയ്‌പ്പേറിയിരുന്നു ..
ഇപ്പോഴെൻ ചഷകത്തിലുള്ളതും വിലക്കപ്പെട്ടതാണ് ..
വീര്യം വളരെ കൂടിയതൊന്ന്...
ഞാൻ വരുന്നു ... എനിക്ക് വിലക്കുള്ളിടത്തേക്ക് ..
നിന്നടുക്കലേക്ക് ..
--വിജു കണ്ണപുരം--
NB-നിങ്ങൾ വളരെ ആകാംക്ഷയോടെ നോക്കുന്ന തെക്കേതിലെ രമണി വെറും സാങ്കൽപ്പിക കഥാപാത്രമാണ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo