
എന്നേയും,എന്റെ എഴുത്തിനേയും ഇഷ്ടപെടുന്നില്ലെങ്കിൽ അത് നേരിട്ട് മെസഞ്ചറിൽകൂടിയോ, കമന്റിൽകൂടിയോ അറിയിക്കുക,അല്ലാതെ വിടുവാ അടിച്ചുനടക്കുന്ന പെണ്ണുങ്ങളെപോലെ ഒരുചെവിയിൽനിന്ന് മറ്റൊന്നിലേക്ക് പരദൂഷണം പറഞ്ഞുകൊണ്ടാകരുത്..
നേരിട്ട് പറയുവാനുള്ള ചങ്കൂറ്റമുണ്ടോ..
ഇല്ലെങ്കിൽ അതിനുള്ള ആർജ്ജവും,ധൈര്യവും കാട്ടണം....
ഞാനെഴുതുന്ന സൃഷ്ടികൾ നിങ്ങൾക്ക് ഇഷ്ടമാകുന്നില്ലെങ്കിൽ പറയുക ഞാൻ എഴുത്ത് നിർത്തിക്കോളാം,തലപുകയ്ക്കാതെ കഴിയാമെല്ലോ..
എന്നൊക്കെ പറയുമെന്ന ധാരണയുണ്ടെങ്കിൽ തൽക്കാലം അത് മനസിൽ വെച്ചാൽമതി....
ഇനി കാര്യത്തിലേക്ക് വരാം
ഇത് ചുമ്മാ ഒരു പോസ്റ്റ്..
വിഷയം ഒന്നും കിട്ടാതെ വന്നപ്പോൾ പലരുടേയും വാളിൽ കയറിനിരങ്ങി..
ഇപ്പോൾ ഇങ്ങനെ എഴുത്തിൽകൂടി പ്രതികരിക്കുന്നതാണ് ട്രന്റ്..
അങ്ങനെ ഒരുകൂട്ടം സുഹൃത്തുക്കളെ ചിലയിടങ്ങളിൽകാണാൻ സാധിച്ചു..
ഇങ്ങനെ ഒരു പോസ്റ്റ് ഇടുമ്പോൾ
കാര്യമറിയാത്ത മറ്റ് സഹമുഖപുസ്തക കൂട്ടുകാർ നമ്മുടെ പോസ്റ്റിൽ വന്ന് കാര്യം തിരക്കും..
എടുത്തുപറയേണ്ടുന്ന കാര്യം,ഈ സുഹൃത്ത് നമ്മുടെ പോസ്റ്റിൽ ഒരിക്കൽപോലും മെസ്സേജ് അയച്ചിരുന്ന ആളുപോലുമല്ലായിരിക്കും..എന്നാലും അന്വഷിക്കും..
എന്താ മച്ചാനേ,എന്താ അളിയാ,അല്ലേ എന്താ ചങ്ങാതി പ്രശ്നം എന്നൊക്കെ..
ഇങ്ങനെയുള്ള പോസ്റ്റുകൾ ചുമ്മാ ഒരു രസത്തിനുവേണ്ടിയാകും,ഒരുതരം സൈക്കോളജിക്കൽ അപ്പ്രോച്ച്..
മറ്റുള്ളവരുടെവിരൽതുമ്പിലിരിക്കുന്നലൈക്ക് സ്വന്തം പോസ്റ്റിന്റെ ചുവട്ടിലാക്കാൻപെടുന്ന പങ്കപാടേ...
അതൊന്നും ആരും കണ്ടില്ലാന്നു നടിക്കരുത് സൂർത്തുക്കളെ..
നിങ്ങളുടെ ലൈക്കോ,കമന്റോ പോസ്റ്റിൽ കിട്ടുമ്പോൾ,
എഴുതിയ ആളുടെ ഭൂമിയുടെ വിസ്തൃതിയും,മനസമാധാനവും സമ്പത്തും എല്ലാം കുമിഞ്ഞുകൂടുന്നപോലായിരിക്കുന്നു..
വായനകാരായ നിങ്ങൾക്ക് ഒന്നും നഷ്ടപെടാനില്ല..
നിങ്ങളുടെ ഒരുവിരൽ ടച്ചിൽ ഒരു പാവം എഴുത്തുകാരൻ ഉന്നതങ്ങളിൽ എത്തും..
എന്താ ലൈക്ക് തുടങ്ങാം അല്ലേ....
By Ramji
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക