Slider

നോവൽ സാമ്യം അദ്ധ്യായം 9

0
Image may contain: 1 person, text

നേരം പുലർന്നു തുടങ്ങിയതേയുള്ളു ...ദേവുവിന്റെ ഫോൺ നിർത്തില്ലാതെ റിങ് ചെയ്തു കൊണ്ടേ ഇരുന്നു.
ഉറക്കച്ചടവിൽ അൽപ്പം നീരസത്താടെ അവൾ ഫോണെടുത്തു നോക്കി
മഹിയുടെ കോളാണന്നു കണ്ടതും പുതച്ചിരുന്ന പുതപ്പൊരു സൈഡിലേക്കു തട്ടിമാറ്റി ദേവു ഫോണുമെടുത്തു ജനാലക്കരുകിലേക്കു നടന്നു
നല്ലയാളാ മഹിയേട്ടൻ എത്ര ദിവസമായൊന്നു വിളിച്ചിട്ട്
സോറി ഡാ വീടുവരെ അത്യവശ്യമായി ചെല്ലാൻ പറഞ്ഞു കോൾ വന്നു ..നിനക്കറിയുമല്ലോ അവിടെ റെയിഞ്ചു കിട്ടില്ല ..
എന്തായിരുന്നു പെട്ടന്നെരു വിശേഷം ?
നീ എന്നോടു ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നതു തന്നെ
അപ്പോൾ മഹിയേട്ടനറിഞ്ഞാണോ ശ്യാം ഇവിടെ വന്നത് ?
ആ തന്നെ
അതു കേട്ടതും ദേവുവിന്റെ മനസ്സ് ആകെ അസ്വസ്തമായി അവൾക്കെന്തു പറയണം എന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു
ഹലോ ..ഞാനൊന്നു പറയട്ടേ ദേവു
ആവർത്തിച്ചുള്ള മഹിയുടെ ഈ വാക്കിനു മനസ്സില്ലാ മനസ്സോടെ ദേവു മറുപടി പറഞ്ഞു
ആ.,,എന്താണന്നു വെച്ചാൽ പറയ്
ദേവു ശ്യാമിനെക്കുറിച്ചെല്ലാം നിന്നോടു പറഞ്ഞിട്ടില്ല ...അവനൊരൽപ്പം മാനസിക പ്രശ്നമുണ്ടേ ചില സമയങ്ങളിൽ അവനെന്താ കാണിച്ചു കൂട്ടന്നേ എന്നു പറയാനാവില്ല..അങ്ങനൊരു തീരുമാനം ആയിരുന്നു അവൻ ദേവുവന്റെ വീട്ടിൽ വന്നതും
അപ്പോൾ കൂടെ വന്നയാളോ...?
പറയാമെന്നേ..,അതൊരു അകന്ന ബന്ധുവാ...നമ്മുടെ കാര്യങ്ങൾ വീട്ടിലറിയിച്ചു നിനക്കൊരു സസ്പെൻസായി അവിടെ വന്നു പെണ്ണു ചോദിക്കാനിരുന്നതാ..വരുവാനായി എല്ലാവരും തയ്യാറായി ഇരുന്നതാ
പിന്നെന്തു പറ്റി?
എന്തു പറ്റാൻ പെട്ടന്നായിരുന്നു മേശയിൽ അമ്മയും അച്ഛനും നോക്കിയ ശേഷം ഇട്ടിരുന്ന നിന്റെ ഫോട്ടോ അവന്റെ കണ്ണിൽ പെട്ടത് ...അതും നോക്കിയിരിക്കണ കണ്ടപ്പോൾ ഞാൻ കരുതി നമ്മുടെ എല്ലാ കാര്യവും അറിയുന്നതല്ലേ ഇവനെന്താ നിന്റെ ഫോട്ടോയും നോക്കിയിരിക്കണത് എന്നു കരുതി തമാശിനു ചോദിച്ചതാ നീ ഫോട്ടോ നോട്ടം കണ്ടാൽ ഇവളെ നീ കെട്ടാൻ പോകണ പോലുണ്ടല്ലോന്നു
അതും കേട്ടതും ശ്യാം എന്നെ നോക്കി പ്രത്യേക രീതിയിലൊരു ചിരി ചിരിച്ചു അതിന്റെ അർത്ഥമെന്തന്നു എനിക്കു മനസ്സിലായില്ല
അതിനു ശേഷം ഞാൻ കുളിക്കാനായി പോയി മടങ്ങി വന്നപ്പോഴും അതേ ഇരിപ്പ് തന്നെ
ഞാൻ കരുതി അവനെന്നെ കളിയാക്കുകയാണന്നു ..അതു കാര്യമാക്കാതെ ഞാനെന്റെ റൂമിലേക്കു കയറി
അലമാരയിൽ നിന്നു ഡ്രസ് എടുത്തു മാറാനൊരുങ്ങിയതും അവനെന്റെ കൈയ്യിൽ കേറി പിടിച്ചു ..,
എന്തടാ ശ്യാമേ നീ വരുന്നില്ലേ ദേവൂന്റെ വീട്ടിൽ .
തമാശിച്ചേണ്ടിരിക്കുകയാ...വേഗം ഡ്രസ്സ് മാറി വാ...
സമയം പോകുകയല്ലേ ..?എന്നു ഞാൻ ചോദിച്ചു
അവനെന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി .അതിനു ശേഷം എന്റെ കൈകളിൽ നിന്നും ഞാനെടുത്ത വസ്ത്രം പിടിച്ചു വാങ്ങി
അതും ഒരു തമാശയായി തോന്നിയ ഞാൻ വേറൊന്നെടുത്തു
തിരിഞ്ഞു നോക്കിയതും ..
എന്തു പറ്റിയെന്നാ ?
എന്നെ ഉള്ളിലാക്കി അവൻ വാതിൽ പുറത്തു നിന്നു ലോക്കു ചെയ്തിരുന്നു
ഈ ശ്യാമിനിതെന്തു പറ്റി ..എന്തു നല്ല പെരുമാറ്റമായിരുന്നു
അതുവരെ എനിക്കും ഒന്നുമറിയില്ലായിരുന്നു ദേവു ...കുറേ കഴിഞ്ഞാണു അറിയുന്നത് ..അച്ഛനേയും അവൻ മുറിക്കുള്ളിൽ പൂട്ടിയിരുന്നെന്നു ..അമ്മയോടു യാത്ര പറഞ്ഞു അവനെങ്ങോട്ടോ പോകണ കണ്ടു
വാതിലിൽ മുട്ടി വിളിച്ചു ഞാനമ്മയെ ...കുറേ നേരം എന്താണു നടക്കുന്നതെന്നു മനസ്സിലാകാതെ ഞാനവിടെ തന്നെ തളർന്നിരുന്നു
അത്ര നേരം വിളിച്ചിട്ടും അമ്മ വന്നു കതകു തുറന്നില്ലേ ? അമ്മയോടു പറഞ്ഞു ശ്യാം ഇങ്ങോട്ടാണോ വന്നത് ..?
അതേ ദേവു അവനവിടെ വന്നിരുന്നല്ലേ ?അപ്പോൾ ഞാനൂഹിച്ചതു ശരിയാ...
എന്തൂഹിച്ചെന്നാ...അവനിവിടെ വന്നു പെണ്ണു ചോദിച്ചന്നല്ല കല്ല്യാണമുറപ്പിച്ച രീതിയിൽ മടങ്ങി ..,ആദ്യം കരുതിയതു മഹിയേട്ടൻ പറഞ്ഞിട്ടു അവൻ തമാശു കാട്ടണതായാ ..അവന്റെ സ്വരം മാറി വരണത് പതിയെ ഞാനറിഞ്ഞു തുടങ്ങിയപ്പോളേക്കും വീട്ടു കാരോടു എല്ലാം ഉറപ്പിച്ചവൻ മടങ്ങിയിരുന്നു ..,
സത്യമായും മഹിയേട്ടാ ..!!അങ്ങനെ വല്ലതും ഉണ്ടായാൽ ഞാൻ ജീവിച്ചിരിക്കില്ല ..,
അങ്ങനെയൊന്നും ഉണ്ടാവില്ല ദേവു..!!!ഞാനുടനെ നിന്നേ കാണാൻ അവിടെ വരാം
വീട്ടിൽ ഈ അവസ്ഥയിൽ എന്തു പറഞ്ഞാലും അതു കൂടുതൽ പ്രശ്നമേ ആകു ..മഹിയേട്ടൻ വാ നമുക്കു പുറത്തു വെച്ചു കാണാം ..,എന്നിട്ടെന്തു വേണമെന്നു തീരുമാനിക്കാം
അതേ ദേവു എനിക്കു നിന്നോടു ഇതേ കുറിച്ചു കുറേ കാര്യങ്ങൾ സംസാരിക്കാനുണ്ട് .ഞാൻ അവിടെയെത്തിയിട്ടു വിളിക്കാം
ശരി മഹിയേട്ടാ ഞാൻ ചേട്ടന്റെ വിളിയും കാത്തിരിക്കും താമസിക്കരുത് ..ഇങ്ങനെ പോയാൽ എനിക്കു ഭ്രാന്തു പിടിക്കണ ലക്ഷണമാ..,
നീ ഒന്നടങ്ങു കൊച്ചേ ...എല്ലാത്തിനും പ്രതിവിധിയുണ്ടാവും ..ഒാക്കെഡാ ..വെക്കട്ടെ അവിടെ എത്തിയിട്ടു വിളിക്കാം
ശരി മഹിയേട്ടാ ..!!!എന്നും പറഞ്ഞു ഫോൺ കട്ടു ചെയ്തു ദേവു
അല്ല എനി മുത്തശ്ലി പറഞ്ഞ കഥയിലെ പോലെ ശ്യാമിന്റെ അച്ഛൻ വേറെയാകുമോ..,അതോ ഇനി അവനെന്തെങ്കിലും മാനസികമായി കുഴപ്പമുണ്ടാകുമോ ?
ദേവു വിന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു
അവിടെ കർമ്മ ഭദ്രൻ വന്ന പോലെ ഇവിടെ ശ്യാമിന്റെ വരവ് ...ഇനി ഈശ്വരാ..എന്തെല്ലാം അനിഷ്ടങ്ങളാണോ വരാനിരിക്കുന്നത് ..,
എന്തു സംഭവിച്ചാലും ശ്യാമിനു താൻ കഴുത്തു കാട്ടി കൊടുക്കില്ല താലി കെട്ടാൻ മഹിയേട്ടന്റെ കൂടെ ജീവിക്കാൻ കഴിഞ്ഞില്ലങ്കിൽ ഒരു കയറിൽ തീർത്തു കളയും ഈ ജീവിതം എന്നെക്കെ മനസ്സിൽ ചിന്തിച്ചപ്പോഴാണു മുത്തശ്ലിയുടെ കഥയിൽ പിന്നീടെന്തുണ്ടായി എന്നറിയാൻ ദേവുവിന്റെ മനസ്സിൽ കൊടുമ്പിരി കൊണ്ട ആഗ്രഹമുണ്ടായത്
അമ്മ കണ്ടാൽ സ്വയിരമായി ഒന്നും കേൾക്കാൻ സമ്മതിക്കില്ല ..അമ്മയറിയാതെ വേണം മുത്തശ്ലിയുടെ കഥ കേൾക്കാൻ
അവൾ ശബ്ദമുണ്ടാക്കാതെ ശാരദയെന്തു ചെയ്യുകയാണന്നു നോക്കാൻ പതിയെ നടന്നു അടുക്കള വാതിലിൽ ചെന്നു എത്തി നോക്കി
എന്തൊക്കെയോ പതിവു രീതിയി പതംപെറുക്കിക്കൊണ്ടു കാര്യമായി എന്തൊക്കെയോ അരിയുകയായിരുന്നു ശാരദ
അവൾ പതിയെ മത്തശ്ലിയുടെ റൂമിലേക്കു നടന്നു
അവിടെ ചെന്ന അവൾ നോക്കിയപ്പോൾ ദേവകിയമ്മ ഉണർന്നിട്ടില്ല പുതച്ചു മൂടി കിടക്കുന്നു
അതു കൊള്ളാം നല്ല കക്ഷിയാ..എന്നെ എപ്പോഴും കുറ്റം പറഞ്ഞിട്ടു പുതച്ചു മൂടി കിടന്നുറങ്ങയാ അല്ലേ വേഗം എഴുന്നേറ്റേ ഇല്ലാച്ചാൽ മോളു വെള്ളം കോരിയൊഴിക്കും കേട്ടോ..?
അത്രയും പറഞ്ഞിട്ടും ഒന്നും പറയാതെ ദേവകി കിടക്കുന്നതു കണ്ട അവൾ അവരുടെ കിടക്കക്കരുകിലേക്കു ചെന്നു
നമ്പരിട്ടു വെറുതേ കിടക്കയാ കള്ളി വേഗം എഴുന്നേറ്റേ പൂച്ചയനങ്ങിയാൽ എഴുന്നേക്കുന്ന എന്റെ മുത്തശ്ശി എന്നെ പറ്റിക്കാൻ കിടക്കണ്ട വേഗം എഴുന്നേൽക്കാൻ എന്നും പറഞ്ഞു അവൾ അവർ പുതച്ചിരുന്ന പുതപ്പു വലിച്ചു മാറ്റി
ഒരു നിമിഷം ദേവു ഞെട്ടി
ദേവകിയമ്മ കണ്ണുകൾ തുറക്കാനാവാതെ വിറച്ചു കിടക്കുന്നു എന്തൊക്കെയോ പറയാൻ ശ്രമിക്കും പോലെ
ഭയത്താൽ അവളുച്ചത്തിൽ അലറി വിളിച്ചു
അച്ഛാ ....,അച്ഛാ മുത്തശ്ശിക്കു സുഖമില്ല വേഗം ഇങ്ങോട്ടു വായോ ...
പാലും വാങ്ങി വീട്ടു പടിക്കലേക്കു കയറി വന്ന ശിവരാമൻ ആ വിളികേട്ടു
ഇവളെന്തിനാ അലറി വിളിക്കുന്നേ ?ഇനി അമ്മക്കെന്തെങ്കിലും !!!!
മേശമേലേക്കു പാൽ കവർ ഇട്ടു എന്തെന്നറിയാൽ വേവലാതിയാൽ ശിവരാമൻ ദേവകിയമ്മയുടെ കിടപ്പറയിലേക്കു വേഗം നടന്നു
തുടരും
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo