Slider

വവ്വാല്‍ കിറ്റ്, ! (മിനിക്കഥ,)

0

Image may contain: Shoukath Maitheen
മൗലവിയുടെ മുന്നിലെത്തിയ
മമ്മദ് ,മൗലവിയെ
താണുവണങ്ങി,
സലാം പറഞ്ഞു
സലാം മടക്കി കൊണ്ട്
മൗലവി ചോദിച്ചു ,
ആരിത് മമ്മദോ, ?
എന്താണ് മമ്മദേ, നോമ്പു
കാലമായിട്ടും അന്നെ പളളി
യിലേക്കൊന്നും കാണുന്നില്ലല്ലോ,?
മറുപടി പറയാതെ മമ്മദ്
തലക്കുനിച്ചു നിന്നു,
ശേഷം,
കൈവശമുണ്ടായിരുന്ന അപേക്ഷ
മൗലവിയുടെ
നേരെ
നീട്ടി,
'മുന്നിലെ കസേര ചൂണ്ടി
ഇരിക്കാന്‍ ആഗ്യം കാണിച്ചതിനു
ശേഷം അപേക്ഷയിലേക്ക്
ശ്രദ്ധ തിരിച്ചു മൗലവി,
മമ്മദ് കസേരയില്‍ ഇരുന്നു,
അപേക്ഷ വായിക്കുന്നതിനിടയില്‍
മുന്നിലിരിക്കുന്ന മമ്മദിന്റെ
മുഖത്തേക്ക് ഇടക്കിടെ നോക്കു
ന്നുണ്ട് മൗലവി
മൗലവിയുടെ
ഓരോ നോട്ടത്തിനും
പകരമായി മമ്മദ്
ചെറു പുഞ്ചിരി മടക്കി
കൊടുത്തോണ്ടിരുന്നു,
വായന കഴിഞ്ഞ് അപേക്ഷ മടക്കി
മേശപ്പുറത്ത് വച്ചു മൗലവി,,
എന്നിട്ട് മമ്മദിനോട്
ചോദിച്ചു,
''എന്താ അനക്ക് ജോലി,?
''അതിലെഴുതിയിരിക്കുന്ന പണി തന്നെയാ
ഉസ്ത്താദേ,
' വാഴയില വെട്ട്,''
വാഴയില വെട്ടി ചന്തയില്‍
കൊണ്ടു പോയി വില്ക്കുന്ന
ജോലിയായിരുന്നു,'
''ആ വവ്വാലുകള്‍ പരത്തുന്ന
സൂക്കേട് വന്നതോടു കൂടി
എന്റെ ഉപജീവനമാര്‍ഗം മുട്ടി
ഉസ്ത്താദേ, വാഴയിലയിലെല്ലാം
വവ്വാലുകളുടെ ശല്ല്യമാണ്,!!
';അതിന് എനിക്കെന്ത് ചെയ്യാന്‍
കഴിയും, ? ഗൗരവത്തോടെ
മൗലവി, ചോ
ദിച്ചു, !
''അല്ല, ആരോ പറയുന്നതു കേട്ടു
ഈ പളളിയില്‍
_''വവ്വാല്‍ കിറ്റ്
വിതരണം ഉണ്ടെന്ന്,
വവ്വാലിനെ
തുരത്താനുളള ആ കിറ്റ്
കിട്ടിയാല്‍ വളരെ ഉപകാരമായി
ഉസ്ത്താദേ ,!
മൗലവി ചിരിച്ചു,
ഒന്നും മനസിലാകാതെ
മമ്മദ് കണ്ണ് തളളിയിരു
ന്നപ്പോള്‍ ,ചിരി നിര്‍ത്തി കൊണ്ട്
മൗലവി പറഞ്ഞു,
'' എടാ ഹിമാറേ, വവ്വാല്‍
കിറ്റല്ലെടാ, '',
പെരുന്നാളിനോട് അനുബന്ധിച്ച്
പളളി കമ്മിറ്റിക്കാര്
കൊടുക്കുന്ന ''ശവ്വാല്‍ കിറ്റാടാ ''
ശെയ്ത്താനേ,!!
പിറ്റേന്ന് നാട്ടുകാര്‍ മമ്മദിന്
ഒരു പേരിട്ടു,
''വവ്വാല്‍ മമ്മദ്,''
(ശവ്വാല്‍ =പെരുന്നാള്‍ വരുന്ന മാസം,)
===========
ഷൗക്കത്ത് മൈതീന്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo