Slider

അനുഗ്രഹങ്ങൾ(ഹാസ്യരചന)

0
Image may contain: 2 people, including Ramji Ram, people standing, tree, outdoor, nature and water

*റാംജി..
വീക്കെന്റിൽ ഞാനും കുടുംബവുമായി ഒരു സുഹൃത്തിനെ സന്ദർശ്ശിക്കാൻ,അവന്റെ വീട്ടിലേക്ക്‌ പോയതായിരുന്നു...
ഉദ്ദേശം അവരെ എല്ലാരേയും കാണുക എന്നുള്ളതും,ഞങ്ങൾ പുതിയതായി വാങ്ങിയ കാർ കാണിച്ചു പൊങ്ങച്ചം കാണിക്കുന്നതിനും,
സൊറ പറഞ്ഞിരുന്ന് ഉച്ചയ്ക്കലത്തെ ശാപ്പാടിനും വേണ്ടിയുള്ള യാത്രയായിരുന്നു..
ചെന്നപാടേതന്നെ
അവന്റെമക്കളും എന്റെമോനും കൂടി അവരുടേതായകളികളിൽ മുഴുകി,
"ഉത്സവപ്പറമ്പിൽ കോളാമ്പി കെട്ടിയപോലാക്കി"..
കുറച്ചുനേരം കഴിഞ്ഞപ്പോൾ സുഹൃത്തിനിരിക്കപ്പൊറുതിയില്ലാതായി,അവന്റെ പ്രതാപം കുടിയിരിക്കുന്ന മിനി തീയേറ്ററിലേക്ക്‌ എന്നേയും കൂട്ടിക്കൊണ്ടുപോയി..
ഓപ്പറേറ്ററും,ടിക്കറ്റുകൊടുക്കുന്ന ആളും എല്ലാം അവൻ തന്നെയായി,
"ഷീപ്‌ സ്കിൻ"എന്ന ഇംഗ്ലീഷ്‌ സിനിമ അതിൽ കൊളുത്തി ഷോ തുടങ്ങാറയപ്പോഴേക്കും,
ഉച്ചയ്ക്കലത്തേക്കുള്ളഭക്ഷണത്തിന് ,ജോലികാർക്ക്‌ ഓർഡർ ഓർഡർ കൊടുത്തിട്ട് രണ്ടുപെണ്ണുമ്പുള്ളമാരും അവിടെയെത്തി..
വാതിൽ അമ്പലനടയടക്കുന്നപോലടഞ്ഞു.
റീലോടിതുടങ്ങി..
അനുനിമിഷംകഴിയുംതോറും അവിടുത്തെ ശബ്ദം അതിഭീകരമായി മാറികൊണ്ടിരിക്കുന്നു..
പുറത്തുള്ള ഉത്സവകോലാഹലങ്ങൾ ഒന്നും കേൾക്കാൻ സാധിക്കുന്നില്ല..
ഇതിന്റെ കാതടപ്പിക്കുന്ന ശബ്ദവും,രംഗങ്ങളും എന്റെ ചങ്കിനകത്തിലുള്ള കിളിയെ,കൂടുവിട്ട്‌ പോകാൻ പ്രേരിപ്പിക്കുന്നുണ്ട്‌..
പക്ഷെ ഒരുപരുവത്തിന് ഞാൻ അർജ്ജുനപത്തും,
ഹനുമാൻ ചാലീസയും ഒക്കെ താരാട്ടുരൂപത്തിൽ മനസ്സിൽപാടി അതിനെ അടക്കിനിർത്തികൊണ്ടിരിക്കുകയായിരുന്നു..
പെട്ടന്നായിരുന്നു,ചങ്കിനകത്ത്‌ ഒരുവിറയൽ..
അർജ്ജുനപത്തൊന്നും ഏശുന്നില്ലെല്ലോ എന്റെ അർജ്ജുനാ,എന്നുപറഞ്ഞുകൊണ്ട്‌,
ഇനിവേറെവല്ലതും ഹാർഡിസ്കിൽ ഉണ്ടോന്നറിയാനായി ഓവർടൈം പണിയെടുപ്പിക്കുമ്പോൾ,പെട്ടന്നായിരുന്നു ചങ്കിലെ കിളി ചിറകിട്ടടിച്ച്‌ വെപ്രാളം കൂട്ടുന്നത്‌, തുള്ളപനി ബാധിച്ചവനെപ്പോലെ ചങ്ക്‌ കിടന്നങ്ങനെ വിറയ്ക്കുകയാണ്..
എല്ലാം തീർന്നെന്ന് മനസ്സിലായി .
പാടുപെട്ട്‌
സീറ്റിന്റെ സൈഡിലായി വച്ചിരുന്ന വെള്ളം എടുത്ത്‌,മരണാസന്നനായികിടക്കുന്ന ആളിനെപോലെ കുടിക്കുവാൻ ഭാവിച്ചപ്പോൾ,
ഇടതുകൈകൊണ്ട്‌ ഞാൻ നെഞ്ചൊന്നുതിരുമ്മി..
എന്തോ തടയുന്നു..കുപ്പി വീണ്ടും യഥാസ്ഥാനത്തുവച്ച്‌,വീണ്ടും നോക്കി..അതെ എന്റെ മൊബയിൽ..
യാത്രയിലായപ്പോൾ വൈബറേറ്ററിൽ ഇട്ടുവെച്ചതായിരുന്നു..
പതുക്കെ എടുത്തുനോക്കി..
വാട്സപ്‌ തമ്പുരാന്റെ അഞ്ചാറു സന്ദേശങ്ങൾ..
സമാധാനത്തോടെ,
അത്‌ കയ്യിലായി പിടിച്ചുകൊണ്ട്‌ വീണ്ടും ഷീപ്‌സ്കിൻ കാണുകയാണ്.
അപ്പോൾ വീണ്ടും തുള്ളപനിക്കാരൻ അനങ്ങുന്നു.
ശല്യം കൂടിയപ്പോൾ
സുഹൃത്തിനോട്‌ പറഞ്ഞ്‌ ഞാൻ പുറത്തേക്കിറങ്ങി
വാട്സപ്പിൽ നോക്കി..
തമ്പുരാന്റെ മെസേജ്‌ തന്നെ..
കോണ്ടാക്റ്റ്‌ ലിസ്റ്റിൽ ഉള്ളവർ ആണല്ലോ,ഞാൻ പിറുപിറുത്തു..
പക്ഷെ,വാട്സപ്പ്‌ തുടങ്ങി ഇന്നേ നാഴികവരെ മെസേജൊന്നും അയക്കാത്തചില പ്രമുഖ സാറന്മാർ..
ഞാൻ ആകാംഷാഭരിതനായി..എന്താകും കാര്യം..
ഞാൻ മെസേജ്‌ തുറന്നുനോക്കി..
"ഈ മെസേജ്‌ ഉടൻ തന്നെ 10 പേർക്ക്‌ അയച്ചുകൊടുക്കുക,ഇല്ലായെങ്കിൽ കടുത്ത ദുഖങ്ങളാകും നിങ്ങളെ കാത്തിരിക്കുക"..
ഒരുവിധത്തിൽ അതടച്ച്‌ കുറ്റിയിട്ട്‌,അടുത്തതുതുറന്നു..
ആ സാറിന്റെ മെസ്സേജുഷെയർ ചെയ്താലും ഐശ്വര്യങ്ങൾ മൊത്തത്തിൽ കിട്ടുമെന്നും,അവഗണിച്ചാൽ തിക്തഫലമുണ്ടാകുമെന്നും പ്രത്യേകം പറഞ്ഞിരിക്കുന്നു..
തുടർന്നും ബാക്കിയുള്ള മെസേജുകൾ നോക്കി..
എല്ലാമതവിഭാഗത്തിൽപെട്ട സാറന്മാരും എന്റെ നന്മയേയും,ഐശ്വര്യത്തിനേയും കരുതി എനിക്ക്‌ മെസേജ്‌ അയച്ചിരിക്കുകയാണ്..
ഇതിലീ ഭേതം തിയേറ്ററിൽവെച്ച്‌,കിളിയെ സ്വതന്ത്രയാക്കിവിട്ടാൽമതിയായിരുന്നു എന്നുതോന്നിപോയി..
എന്നാലും
ഇതൊരുമാതിരി കടുത്ത ഐശ്വര്യമായിപോയി..
ഇത്രയും നാൾ വളർത്തിയ കിളിയെ പെട്ടെന്ന് പറത്തിവിടണ്ടാ എന്ന ആഗ്രഹത്താൽ,
ഇതുപോലെ സഹായം വേണ്ടുന്ന
ആളുകൾ ഉണ്ടോയെന്ന് ഹാർഡിസ്കിൽ സെർച്ചിനുകൊടുത്തു..,
പക്ഷെ,സെർച്ചെഞ്ചിൻ
നിരാശനായി മടങ്ങിവന്നു..
ഞാൻ മാത്രം അങ്ങനെ നന്നായാൽപോരല്ലോ,അത്രക്ക്‌ സ്വാർത്ഥനല്ലാത്തതിനാൽ
മൊബയിലിന്റെ കോണ്ടാക്റ്റ്‌ ലിസ്റ്റ്‌ ഒന്നു പരിശോധിച്ചു. അവിടെ തപ്പിയിട്ടും സഹായങ്ങൾ വേണ്ടുന്ന ഒറ്റയാളിനേപോലും കാണാൻ കഴിഞ്ഞില്ല..
മിനിമം പത്ത്‌ പേർക്ക്‌ ഷെയർ ചെയ്താൽ മതി മോശമല്ലാത്ത അനുഗ്രഹംകിട്ടും, മുപ്പതുപേർക്ക്‌ ചെയ്താൽ ഹെന്റമ്മോ പറയണ്ടാ,കമനീയമായ പ്രലോഭനമാണ്..
ഒടുവിൽ ഞാൻ തീരുമാനിച്ചു മുപ്പതുപേർക്കുള്ള വൻഡീലിൽ തന്നെ ഉറപ്പിക്കാൻ..
കുറേ പാവങ്ങളുംകൂടി രക്ഷപെടട്ടെ എന്നുമനസിൽകരുതികൊണ്ട്‌
നാലഞ്ച്‌ വാട്സപ്പ്‌ ഗ്രൂപ്പുകളിലേക്ക്‌
അയച്ചുകൊടുത്തു,
ഒരോ ഗ്രൂപ്പിലും നൂറിനുമുകളിൽ ആളുകളുണ്ട്‌,അവരിലെ പാവങ്ങൾ രക്ഷപെടട്ടെ,..
ഒരു പുണ്യപ്രവർത്തിചെയ്ത സന്തോഷത്തിൽ സിനിമകാണൽ തുടരാൻ പ്രതാപംകുടിയിരിക്കുന്നിടത്തേക്ക്‌ നടന്നപ്പോൾ,
കലിപ്പിൽ ഒരു മൂന്നാലുവട്ടം മൊബയിൽ തുള്ളി..
കാര്യം അറിയാനായി തുറന്നപ്പോൾ ഗ്രൂപ്പിന്റെ മെസേജുകൾ..
നന്ദിയറിയിച്ചുകൊണ്ടുള്ള ഏതെങ്കിലും പാവത്തിന്റേതാകുമെന്നുകരുതി,ഞാൻ തുറന്നുനോക്കി..
ഹെന്റെ സിവനേ..
ഏതോ ഒരു അംഗം ചോദിക്കുകയാണ്..
"ഡാ പട്ടി "ഇതിലേക്കാണോ ഇങ്ങനെയുള്ള മെസേജുകൾ ഇടുന്നത്‌,നിനക്ക്‌ വേറെ പണിയൊന്നുമില്ലേടാന്ന്.. "
അടുത്തവാതിൽ തുറന്നപോഴും,നല്ലസ്വീകരണവും
ഒപ്പം "യൂ റിമൂവ്ഡ്‌ ബൈ അഡ്മിൻ" എന്നെഴുതിയും കാണിച്ചിരിക്കുന്നു..
എന്തായാലും നന്മയല്ലേചെയ്തത്‌..
നിങ്ങൾക്ക്‌ വേണ്ടായെങ്കിൽ വേണ്ടാ
പാവപെട്ട ബാക്കിയുള്ളവർക്ക്‌ ഉപകാരപെടും എന്ന് മനസിലോർത്തുകൊണ്ട്‌
നടതുറന്ന് അകത്തുകയറി..
ഉച്ചഭക്ഷണം വെട്ടിവിഴുങ്ങി,നന്ദിയറിയിച്ചുകൊണ്ട്‌ ഞങ്ങൾ അവിടുന്നിറങ്ങി,
ഊരുചുറ്റൽ എല്ലാംകഴിഞ്ഞ്‌..
സന്ധ്യയായപ്പോഴാണ് വീട്ടിലെത്തിയത്‌..
വന്നപാടേ ക്ഷീണംമൂലം അവശനായി റൂമിൽ കയറി കിടന്നു..
ഞാനങ്ങ്‌ പെട്ടന്ന് മയങ്ങിപോയി.. പിന്നീടെന്തോ ഒരുശബ്ദംകേട്ടുകൊണ്ടാണ് ഞാൻ ഞെട്ടി ഉണർന്നത്‌..
പുറത്ത്‌ ആരൊക്കെയോ സംസാരിക്കുന്ന ഒച്ച..
ഞാൻ ജനൽ തുറന്നു..
ഞെട്ടിക്കുന്ന കാഴ്ച്ചയാണുകണ്ടത്‌..
ഞാൻ അയച്ച അനുഗ്രഹമെസേജുകളിലെ വിവിധ മതസ്ഥദൈവങ്ങളെല്ലാമുണ്ട്‌..എടുത്തുപറയേണ്ടത്‌..കുറച്ച്‌ ദേവിമാരും ഉണ്ടായിരുന്നു എന്നുള്ളതാണ്
പാശ്‌ചാത്യൻ ദൈവങ്ങളും,നാടൻ ദൈവങ്ങളുമുൾപ്പടെ ഒരു കമ്മറ്റിക്കുള്ള ദൈവങ്ങൾ മുറ്റത്ത്‌ തടിച്ചുകൂടിനിക്കുന്നുണ്ട്‌.
ജനലിൽകൂടി ഞാൻ അവരെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്‌ ഒരുദേവിയുടെ ശ്രദ്ധയിൽ പെട്ടു..അവർ
മറ്റുള്ളവർക്ക്‌ എന്നെ കാട്ടികൊടുത്തപ്പോൾ എല്ലാവരുംകൂടെ എന്നെ പുറത്തേക്ക്‌ വരുവാൻ കൈകാട്ടി....
ഞാൻ ഇറങ്ങിചെന്നപ്പോൾ എല്ലാവരുംകൂടി എന്നേ വന്ന് കെട്ടിപിടിച്ചു...
ശർക്കരയിൽ ഈച്ചപറ്റിപിടിച്ചിരിക്കുന്നതുപോലെ എല്ലാവരും ചുറ്റി നിൽക്കുകയാണ്..
ചില ദേവന്മാരുടെ കണ്ണ് നിറഞ്ഞിരിക്കുന്നത്‌ കാണാം..
ഞാൻ കാരണം ആരാഞ്ഞു.. "എന്താണെല്ലാവരും കൂടിഈരാത്രിയിൽ ?"
അപ്പോൾ താറാംകൂട്ടിൽ കല്ലിട്ടതുമാതിരി എല്ലാവരുംകൂടിപറയുകയാണ്..
റാംജി "ഇന്ന് ഇരവിൽ താങ്കൾചെയ്ത ആ പുണ്യപ്രവർത്തി,..
ഞങ്ങളിൽ ഒരാളെപോലും അവഗണിക്കാതെ,ഷെയർചെയ്ത ആ ലോല മനസുണ്ടെല്ലൊ ഞങ്ങൾക്ക്‌ അസാരങ്ങട്ബോധിച്ചിരിക്കണു..
ഞങ്ങൾ നിനച്ചിരിക്കാതെയാണ് താങ്കൾ
ഗ്രൂപ്പുകളിലേക്ക്‌ ഇത്‌ അയച്ചത്‌,അവരിലെ ചിലരും ഇത്‌ ഷെയർചെയ്തതിനാൽ ഞങ്ങൾ ഉദ്ദേശിച്ചിരുന്നതിലും അൻപതിരട്ടിയാണ് ആ വകയിൽ നേട്ടങ്ങൾ ഉണ്ടായിരിക്കുന്നത്‌.."
"പറയൂ താങ്കൾക്ക്‌ ഞങ്ങൾ എന്താണ് ചെയ്തുതരണ്ടത്‌.."
ഞാൻ ഇങ്ങനെ പ്രതീക്ഷിച്ചിരുന്നതല്ലെല്ലൊ ഈ കൂടികാഴ്ച,
അതുകൊണ്ട്‌ ഞാനങ്ങ്‌ കൺപൂഷനായി..
ഒടുവിൽപറഞ്ഞു..
വേറൊന്നും വേണ്ടാ,നിങ്ങളെ എല്ലാവരേയും കാണാൻ സാധിച്ചെല്ലോ അതുമതി..
കൂട്ടിൽ കല്ലിട്ടപോലെ എല്ലാവരും പറഞ്ഞു അതുപറ്റില്ല റാംജി പറയണം..
അവരുടെ നിർബന്ധം കൂടിയപ്പോൾ ഞാൻ പറഞ്ഞു.എങ്കിൽ,
ഞാനാഗ്രഹിക്കുമ്പോൾ നിങ്ങളെ കാണാനുള്ള അവസരം ഉണ്ടാക്കിതരണം,
പിന്നെ
ഞാനിപ്പോൾ അച്ചീവറാണല്ലൊ അതുകൊണ്ട്‌
ഇത്തരം മെസേജുകൾ .ഇനിമുതൽ ആരും എനിക്ക്‌ അയക്കരുത്‌..
ഞാൻ ദൈവങ്ങളോട്‌ പച്ചമലയാളത്തിൽ ആവശ്യങ്ങൾ ഉന്നയിച്ചു..
അഥവാ ഇനി അബദ്ധത്തിൽ പോലും ഈ ടൈപ്പ്‌ മെസേജുകളയക്കുന്നവരെ വെള്ളിടിവെട്ടികിടക്കുമ്പോൾ,കാലപാമ്പിനേകൊണ്ട്‌ കൊത്തിക്കാൻ തീർപ്പാക്കണം..
വിനയകുനീതനായ എന്റെ അപേക്ഷകേട്ട്‌ ദൈവങ്ങളെല്ലാം എന്റെ മുഖത്തേക്ക്‌ നോക്കി..
അവരുടെ മുഖഭാവം കണ്ടാലറിയാം,അവർ ചിന്തിച്ചത്‌"ഇത്രയേ ഉള്ളോ കുഞ്ഞേ"എന്നായിരുന്നെന്ന്..
ഐക്യഖണ്ഡേന എല്ലാവരും കൂടിപറഞ്ഞു "ആ കാര്യം ഞങ്ങളേറ്റു" റാംജി ധൈര്യമായി പോയികിടന്നോയെന്നുപറഞ്ഞ്‌ അനുഗ്രഹിച്ചു..
സത്യത്തിൽ എല്ലാ മലയാളികളേയും പോലെ ആർത്തിയോടെ ഒന്നും ചോദിക്കാഞ്ഞതിൽ പാശ്ചാത്യ ദൈവങ്ങൾക്ക്‌ സങ്കടമായി..
അതുകൊണ്ട്‌
അവരുടെവക എണ്ണികളിക്കുന്ന മാലയും,അവിടങ്ങളിൽ സുലഭമായികിട്ടുന്ന ഇലക്ട്രോണിക്സ്‌ ഐറ്റങ്ങളും,ഉണക്കപ്പഴങ്ങളുമെല്ലാംകുടി "സുമതിജ്യുവലേഴ്സിന്റെ " ബിഗ്ഷോപ്പറിലാക്കിതന്നിട്ടാണ് അപ്രക്ത്യക്ഷരായത്‌..
അപ്പോൾ ഇനിമുതൽ ഓർത്തുവെക്കുക..
ഇത്തരം മെസ്സേജുകൾ എനിക്കയച്ചാൽ എന്തുണ്ടാകുമെന്ന് അറിയാമെല്ലോ..വെള്ളിടി,കാലപാമ്പ്‌ ഒന്നും മറക്കണ്ടാ..

By Ramji
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo