Slider

പുനർജ്ജനിക്കാമോ ഒരു വട്ടം കൂടി ?

0
Image may contain: 1 person, smiling, eyeglasses and closeup
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
നീ ഏറ്റവും സുന്ദരിയായി കാണപ്പെട്ടത്,
അവസാന യാത്രാ മൊഴി
ചൊല്ലുവാൻ വന്ന നിമിഷങ്ങളിലായിരുന്നു.
നീ എനിക്കു സമ്മാനിച്ച പുഞ്ചിരികളിൽ,
ഏറ്റവും മനോഹരമായതും
അന്നത്തേതായിരുന്നു.
ഞാൻ
ഹൃദയത്തിന്റെ ഭിത്തികളിൽ
വരഞ്ഞു വച്ച
നിന്റെ ചിത്രങ്ങളിൽ,
ഏറെ ജ്വലിച്ചു നിന്നതും
അന്നത്തെ, ആ മുഖമായിരുന്നു...
ഒരിക്കലും മറക്കാതിരിക്കുവാൻ,
ആത്മാവിന്റെ ആഴങ്ങളിൽ,
വേദനയുടെ കൂർത്ത മുള്ളുകൾ കൊണ്ട്
ഞാൻ ആ നിമിഷങ്ങൾ
കവിതയായി കുറിച്ചു വച്ചു.
എങ്കിലും
മഴ നനഞ്ഞ രാവുകളിൽ,
ഏകാന്ത സന്ധ്യകളിൽ
ഓർമ്മകൾ പിടഞ്ഞുണരുമ്പോൾ,
ഓരോ അക്ഷരങ്ങളിൽ നിന്നും
രക്തം കിനിയുന്നു..
കണ്ണുകൾ
തോരാതെ പെയ്യുന്നു.
സമയമായി
എല്ലാം മറക്കുവാൻ...
ഒന്നുറങ്ങുവാൻ
പിന്നെ
പടിയിറങ്ങുവാൻ...
ഓർമകളുടെ
അവസാനത്തെ ജാലകപ്പാളിയും തഴുതിട്ടടച്ചു
വരികയായി ഞാനും,
നീ നടന്നു മറഞ്ഞ വഴികളിലൂടെ
നീയുറങ്ങുന്ന മണ്ണിലേക്ക്.
ഒരു കൊച്ചു വീട്ടു മുറ്റത്തെ
മാവിൻ ചുവട്ടിൽ
നിറ പുഞ്ചിരിയുതിർക്കുന്ന
കുസൃതിക്കുരുന്നായി,
നീ പുനർജ്ജനിക്കുമോ, ഒരു വട്ടം കൂടി?
എനിക്കു വേണ്ടി മാത്രമായി.
കാത്തിരിക്കാമോ
വഴികണ്ണുമായി...,
ഞാൻ നടന്നെത്തും വരേയ്ക്കും...
°°°°°°°°°°°°°°°°
സായ് ശങ്കർ
°°°°°°°°°°°°°°°
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo