Slider

ശിഖരങ്ങൾ...

0


ഒരു ഉണക്കമരം
അതിന്റെ ശിഖരങ്ങൾ ഇലപൊഴിച്ച് അസ്ഥികൂടമായ് മഴയുടെ വരവിനായ് ഒരു ഹരിത സ്വപ്നവുമായ് തേങ്ങി നിലക്കുന്നു.
ഈ ഇരുൾ മൂടിയ അവനിയിൽ ഒറ്റയ്ക്കു നില്ക്കുവാൻ മരമാണെങ്കിലും അതിനു ഭയമുണ്ടാവില്ലെ?
പച്ചപ്പാർന്നു പന്തലിച്ചു നിന്നപ്പോൾ തണലിലാശ്വാസം കൊണ്ടവർ ഇന്നു മഴുവുമായ് വരില്ലെന്നാരു കണ്ടു?
എല്ലാവരും പറയുന്നു എനിക്കു ഭ്രാന്താണെന്ന്
ആയിരിക്കാം അല്ലെങ്കിൽ ഞാനെങ്ങിനെയീ ഉണക്ക മരത്തിനു ചുവട്ടിൽ ഒരു സ്വർഗ്ഗം കെട്ടിപ്പൊക്കി?
അതെ, എന്റെ സ്നേഹം ഒരു സ്വർഗ്ഗതുല്യമായ അനുഭൂതിയായിരുന്നു.
കൃത്യമായി പറഞ്ഞാൽ മരണത്തിന്റെ തീച്ചൂടിനടി യിലെത്തും വരെ..
എന്നിലെപ്പോഴാണ് മരണം സംഭവിച്ചത്?
ഒരു ഹോമകുണ്oത്തിനു മുന്നിൽ വച്ചായിരുന്നില്ലെ...?
ഓർത്തെടുക്കാനാവുന്നില്ല...
അന്നു 'നിത' പോകുമ്പോഴായിരുന്നോ?
അതൊ കൈകളിൽ നെഞ്ചോടു ചേർത്തു പിടിച്ച കുഞ്ഞു കൊലുസുകൾ കൈമോശം വന്നപ്പോഴൊ?
ആഭരണപ്പെട്ടി വിലച്ചെറിയുമ്പോഴായിരുന്നിരിക്കണം ഞാനാദ്യംമരിച്ചത്.
കഴുത്തിലെ മുത്തുമാല വലിച്ചു പൊട്ടിച്ചു ഭ്രാന്തമായ് മനസ്സുകൊണ്ട് നിതയുടെ ഒപ്പം ഓടിയതു മാത്രം ഓർമ്മയുണ്ട്..
അന്നീ ഉണക്ക മരമാണഭയമേകിയത്..
ഈ ചില്ലകളിൽ മുഖ ചേർത്താണ് നെഞ്ചു പൊട്ടിക്കരഞ്ഞത്...
എന്റെ കൈയ്യിൽ നിത
ഉപേക്ഷിച്ചിട്ടു പോയ ഒരു സ്നേഹ പൂ മൊട്ടുണ്ടായിരുന്നു.
ഞാനാ മരത്തിൽ ആരുമറിയാതെ ഒളിപ്പിച്ചു വച്ചത്.
എന്റെ വൃത്തിഹീനമായ രൂപം കണ്ടിട്ടാവണം ഞാൻ ഭ്രാന്തിയായത്...
അതെ, ഓരോ കഥയും ഓരോ ജീവിതമുപയോഗിച്ചുള്ള പന്തു കളികളാണ്...
മുന്നോട്ടുള്ള പ്രയാണത്തിൽ പല ഉന്നതമായ ലാവണ്യ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്..
എന്റെ സ്നേഹവും നിതയുടെ യാത്രയും പോലെ...
വഴിയാത്രക്കാർക്കു കയറി വാക്കുകൾ ചവച്ചു തുപ്പാനും അവരുടെ വികാര വിചിന്തനങ്ങൾ ഫലിപ്പിക്കാനും മുൻ വിധികളോടെ ഉറപ്പിക്കാനുമുള്ളതായിരുന്നു എന്റെ ഇന്നലെകൾ ....
കരുണാ രഹിതമായ കാലം വിധി എന്ന പേരിൽ എന്നോടു വളരെ ക്രൂരമായി
പെരുമാറിയതെന്തിനായിരുന്നു...
എന്തിനാണെന്റെ സ്നേഹം എന്നെ ഉപേക്ഷിച്ചു പോയത്...?
ഭ്രാന്തമായ ചിന്തകൾ ഊഹാപോഹങ്ങൾ...
സ്നേഹം പടിയിറങ്ങുന്നതിന്റെ തലേന്ന് ആ ആനന്ദലഹരിയിൽ കുടിലമായ ഒരു ഗൂഡാലോചന എന്നെ തീവ്രമായ വേദനയിലേക്കാണ് തള്ളിയിട്ടത്...
ഒരു പകൽകൊണ്ടൊ ഒരു രാത്രി കൊണ്ടൊ മരിക്കുന്ന ഒന്നായിരുന്നില്ല എന്റെ പ്രണയം...
ഒരു തുറന്നു പറച്ചിലിന്റെ നാണക്കേടില്ലാതെ ആരോടുമൊന്നു മുരിയാടാതെ മനസ്സു കൈമോശം വന്ന ജഢമായി എന്റെ നിത പടിയിറങ്ങി....
അവിടെയായിരുന്നിരിക്കണം ഞാൻ മരിച്ചു വീണത്..
കോടി പുതയ്പ്പിക്കാതെ ഒരു മന്ത്രകോടി തന്ന് ചിതയിലെരിക്കാതെ ആഭരണങ്ങളുടെ അകംപടിയോടെ ഒരു നൂലിന്റെ ബലത്തിൽ ചുരുട്ടിപ്പിടിച്ച കൊലുസുമായി...
ഒരു മഴ കൊണ്ടു തളിർക്കാത്ത ശിഖരങ്ങളെപ്പോലെ എന്നും ഓർമ്മയിൽ വിതുമ്പി....
എന്റെ, എന്റെ നിതയെ ഓർത്ത്....
ശ്രീ.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo