Slider

തണ്ടത്തിൽ തുർത്തൻ

0
Image may contain: 1 person

"ഉപ്പാ ... തോയി തൊത്തത്തോന് ആത്തീത്ത് തൊത്താൻ ബന്ന്...."
കുടിച്ചോണ്ടിരുന്ന ചായ നിറുകൻ തലേൽ കേറിയ അവസ്ഥയിൽ ഞാൻ നിച്ചുമോളെയും പ്രിയസഖിയേയും നോക്കി.... എനിക്കൊന്നും മനസ്സിലായില്ലെന്ന് മനസ്സിലായ പ്രിയതമ ഒരുമാതിരി ആക്കിയ ഇളിയുമായി എന്നെ നോക്കിയിരിപ്പാണ്...
.
"ഇതേത് ഭാഷ... "
.
"അതേയ് ഇക്കാ... രണ്ടും മൂന്നും വർഷം കൂടി നാട്ടിൽ വന്നാൽ ഇങ്ങനൊക്കേ കേട്ടെന്ന് വരും... ഇങ്ങളെ മോൾക്ക് 'ക' കിട്ടൂല.. പകരം 'ത' ആണ് ഉപയോഗിക്കുന്നേ..."
.
തലേന്ന് രാത്രി ഗൾഫിന്ന് വന്ന എനിക്ക് സ്വന്തം മോൾ പിറ്റേന്ന് തന്നെ ഇമ്മാതിരി സർപ്രൈസ് തരുംന്ന് വിചാരിച്ചില്ല...
.
'കോഴി കൊക്കൊക്കോന്ന് ആക്കീട്ട് കൊത്താൻ വന്ന്' ഇതാ നേർത്തെ മോൾ പറഞ്ഞത്..."
.
"അതിന് ഇങ്ങനേം പറയുവോ..??"
.
"ഇങ്ങളെയല്ലേ വിത്ത്... ചെലപ്പോ പറഞ്ഞെന്ന് വരും..."
മ്മളെ ബീവി മ്മളെ പോസ്റ്റിലേക്ക് നൈസായിട്ട് ഒരു ഗോളിട്ടു...
.
"മോളിങ്ങ് വന്നെ... ഉപ്പ ചോയ്കട്ടെ..."
.
മുഖത്തും കയ്യിലുമൊക്കെ ചോക്ലേറ്റുമായി നിച്ചു എന്റെ കയ്യിലോട്ട് വന്നു... ദിവസോം വീഡിയോ കോൾ ചെയ്യുന്നോണ്ട് തന്നെ മോൾക്ക് ഈ മുഖം പരിചിതമാണ്... അതിനാലെന്നെ സാധാരണ കുട്ട്യോളെ പോലെ പേടിയോ പരിഭ്രമമോ ഒന്നും ഇല്ലതാനും...
.
"മോള് ഉപ്പ പറയ്ന പോലെ പറഞ്ഞെ... ക"
"ത"
.
"കാക്ക"
"താത്ത"
.
"കുപ്പായം"
"തുപ്പായം"
.
"കപ്പക്ക"
"തപ്പത്ത"
.
"കുറുക്കൻ"
"തുർത്തൻ"
.
യാഹൗലവല....മോൾടെ വർത്താനം കേട്ട് ഞാനാകെ വിക്ലാംഗനായിപ്പോയി...
.
"മോളുപ്പാക്കൊരു പാട്ട് പാടി തന്നെ..."
.
"താത്തേ താത്തേ തൂടെവിടെ...
തൂട്ടിനതത്തൊരു തുഞ്ഞുണ്ടോ..."
.
പടച്ചോനെ... പണ്ടിത് കോളേജിന്ന് റാഗിംഗിന്റെ ഭാഗായി ജൂനിയേർസിനെകൊണ്ട് ഞാൻ പാടിപ്പിക്കുന്ന പാട്ടല്ലേ... പാട്ടിനെവിടേലും 'ക' കയറി വന്നാൽ ആദ്യം മുതൽ വീണ്ടും പാടിക്കും...
.
"ഇക്കാക്ക് ഈ പാട്ട് ഓർമീണ്ടോ..."
കയ്യിലൊരു കപ്പ് ചായയുമായി ബീവി കയറി വന്നു എന്റടുക്കലിരുന്നു...
.
"മറക്കാൻ പറ്റുവോ... അന്ന് കോളേജിന്ന് നീ പാടി... ഇപ്പോ മോള് പാടുന്നു...അത്രെന്നെ..."
.
" അന്ന് ഇങ്ങള് ഈ പാട്ട് പാടിപ്പിച്ച് എന്നെ കരയിപ്പിച്ചപ്പഴേ ഞാൻ മനസ്സിലുറപ്പിച്ചതാ ഇങ്ങക്കൊരു പണി തരണംന്ന്... പക്ഷെ ഇങ്ങനാവുംന്ന് കരുതീല... "
.
"എന്താണ് ഇക്കാക്കേം അമ്മായീം കൂടി രാവിലെ തന്നെ ഒരു റൊമാൻസ്..."
.
രാവിലത്തെ കളിയും കഴിഞ്ഞ് അനിയൻ കടന്നു വന്നു. പണ്ട് അവന് 'ക' കിട്ടാതായപ്പോ ഞാനും കുറേ കളിയാക്കിയതാണ്...
.
"രണ്ടുമൂന്ന് വർഷം കൂടി കാണുന്നതല്ലേ...കൊറച്ച് റൊമാൻസൊക്കെ ആയിക്കൂടെ..".
.
"ഓ ആയിക്കോട്ടെ... മ്മള് കട്ടുറുമ്പ് ആകുന്നില്ലേ..."
അകത്തേക്ക് കയറിപ്പോയ അവൻ പെട്ടന്നെന്തോ മറന്നെന്ന പോലെ പുറത്തേക്ക് വന്നു..
"ഇക്കാ ഇങ്ങള് പണ്ട് എന്നെ കളിയാക്കാൻ എന്തോ പറയലുണ്ടല്ലോ.. എന്താത്.??"
.
"കണ്ടത്തിൽ കുറുക്കൻ എന്നല്ലേ... ഓർമീണ്ട്..."
.
"നിച്ചുമോളേ... അതൊന്ന് പറഞ്ഞേ...കണ്ടത്തിൽ കുറുക്കൻ ."
.
"തണ്ടത്തിൽ തുർത്തൻ.... "
...............................
#നാച്ചി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo