Slider

കൂടോത്രം

0
Image may contain: 1 person, closeup

ഇത്‌ മറ്റവൻതന്നെ..കൂടോത്രം..കൂടോത്രം...
--------------------------------------------
*റാംജി
അങ്ങ്‌ കിഴക്കൻ ചക്രവാളത്തിൽ അർക്കൻ ഡ്യൂട്ടിക്കിറങ്ങുന്നതിനു മണിക്കൂറുകൾക്ക്‌ മുൻപ്‌, തെയ്യാട്ടുപുരം ഗ്രാമത്തിലെ, വേലേംകൂലീം ഇല്ലാത്ത കുറച്ച്‌ ചെറുപ്പക്കാർ ഉറക്കം ഉപേക്ഷിച്ച്‌ വീടിനുവെളിയിലിറങ്ങി..
നമുക്കും അവരുടെ പിന്നാലെപോയി എന്താണന്നുനോക്കാം....
വീട്ടിൽനിന്ന് വെളിയിലേക്കിറങ്ങിയ അവർ,
പൊതുവഴിയിൽകൂടിനടന്ന് അറക്കൽപടി എന്ന ജംഷനിൽ എത്തിചേർന്നു....
പറഞ്ഞല്ലോ സപ്താശ്വൻ പണിതുടങ്ങിയിരുന്നില്ല.. അതുകൊണ്ട്‌ ആംഗ്യഭാഷ ഒഴിവാക്കി ഫ്രീക്വൻസികുറഞ്ഞ ശബ്ദവീചികളിൽകൂടിയാണ് അവർ തമ്മിൽതമ്മിൽ കാര്യങ്ങൾ തെര്യപെടുത്തികൊണ്ടിരുന്നത്‌..
അതിലൊരുവന്റെകയ്യിൽ ഏഴുമുഴം നീളത്തിൽ കറുപ്പ്‌ ചരടും,കുങ്കുമവും,മുട്ടയും മറ്റ്‌ കിടുസാ പിടുസാകളുമുണ്ട്‌..
മറ്റൊരുവന്റെകയ്യിൽ സ്കെച്ചുപേനാ,ഭസ്മം,കർപ്പൂരം മഞ്ഞൾപൊടി ആദിയായവ..
ഉദ്ദേശം അതുതന്നെ പാവങ്ങളെ പറ്റിക്കൽ..
എതിർവീട്ടുകാർ കൂടോത്രംചെയ്‌തെന്നുകരുതി അവരുടെ മണ്ടക്കോട്ട്‌ കുതിരകേറിക്കോളും,അങ്ങനെ നാട്ടാർക്ക്‌ രാവിലെ മുതൽ സുഭാഷിതം കേക്കാൻ അവസരം ഉണ്ടാക്കാനായിട്ടാണ് ഇവരുടെപുറപാട്..
ആ ഗ്രാമത്തിൽ കോഴികൂവുന്നതിനുമുൻപേതന്നെ ചിലഅയൽ വീടുകാർതമ്മിൽ വമ്പൻ ഭരണിപാട്ട്‌ മത്സരവും,കായികമേളകളും നടക്കാറുണ്ടായിരുന്നു..
അതിരാവിലെതന്നെ ഏതെങ്കിലും സ്റ്റേഷനിൽ നിന്ന് പരിപാടികേൾക്കാതെ നാട്ടുകാർക്ക്‌ ഉറക്കംവെടിഞ്ഞ്‌ കട്ടിലിൽനിന്ന് എഴുന്നേൽക്കാൻ കഴിയില്ല എന്നശീലംകൂടിയായിരിക്കുന്നു...
അത്രപുരോഗമനമായിരിക്കുന്നു തെയ്യാട്ടുപുരം ഗ്രാമത്തിന്..
നിലയത്തിൽ നിന്ന് അകന്നുനിൾക്കുന്ന വീടുകളാണങ്കിൽ സ്റ്റേഷൻടവറിൽ നിന്ന് പോകുന്ന സിഗ്നലുകൾ പിടിക്കാൻകഴിയാതെ സ്വന്തം അതിർത്തിയിലെ വേലിയരികിൽ ഉഗ്രശേഷിയുള്ള സ്വന്തംടവർതിരിച്ചുപിടിച്ച്‌ ശബ്ദതരംഗങ്ങളെ ഒരുവിധം ട്യൂൺചെയ്ത്‌ പിടിക്കാറുണ്ട്‌ ..
ചിലപ്പോൾ ട്യൂൺചെയ്ത്‌ ഭംഗിയാക്കി ഇരിക്കുമ്പോളാകും റേഡിയോനിലയം അടച്ച്‌,ഭൂതല സംപ്രേക്ഷണം അറുപത്‌ മെഗാഹെഡ്സിൽ തുടങ്ങുന്നത്‌..അങ്ങ്‌ ദൂരെ നടക്കുന്നതുകൊണ്ട്‌
അതാണങ്കിൽ ഒട്ടും മനസിലാകത്തുമില്ല..അതുകൊണ്ടുമാത്രമാണ് എല്ലാപരിപാടികളും ഓഫ്‌ ചെയ്ത്‌ പ്രഭാതകർമ്മത്തിലേക്ക്‌ ഗ്രാമവാസികൾ കടക്കുന്നത്‌..
ഇങ്ങനെ ഒരു സംപ്രേക്ഷണം കഴിഞ്ഞതിന് അടുത്തദിവസമാണ് ഗ്രാമവാസികളായ നമ്മുടെ തൊഴിൽരഹിതരെല്ലാരുംകൂടി അറക്കൽപടിയിൽ ഒത്തുകൂടുന്നത്‌..
കൂട്ടത്തിൽ ഇത്തിരി താടിരോമമുള്ള ആൾ നേരെയങ്ങ്‌ ഉസ്താദായി.
അടുത്തുനിന്നവന്റെകഴുത്തിൽകിടന്നതോർത്തെടുത്ത്‌ ഉസ്താദ്‌ തലയിൽകെട്ടി.പിന്നെ കൈലിമുണ്ട്‌ തെറുത്തുകേറ്റി ഇരുകൈകളും പിന്നിൽകെട്ടിഒറ്റനിൽപ്പാണ്..
അപ്പോൾ
ക്ലീൻഷേവ്‌ ചെയ്ത ഒരു മൊഞ്ചൻ അടക്കത്തിൽ പറഞ്ഞു,ഞാൻ പൂജാരിയാകുവാണേ ആരുമൊന്നും പറയല്ലേ..
ഇത്‌ കേട്ട്‌ സുമുഖനായ ഒരാൾപറഞ്ഞു..എങ്കിൽ ഞാൻ അച്ചനാകാം..
ബാക്കിയെല്ലാരുംകൂടിപറഞ്ഞു ഇവിടെ അച്ചന് റോളില്ല..നീ ഒന്നുപോയേ..
എന്നാലും അവൻപറഞ്ഞു എനിക്കച്ചനാകണം.
തർക്കം മറ്റുള്ളവർ കേൾക്കും എന്ന അവഥയിലായപ്പോൾ എല്ലാവരുംകൂടി അവന് അച്ചൻപട്ടം കൊടുത്തു..
ഇരുളിന്റെ മറവിൽ മതസൗഹാർദ്ദത്തോടെ മൂവരുംകൂടി കൂടോത്രംചെയ്ത്‌ നിലയം തുറപ്പിക്കുവാൻ നടപടികളുമായി മുന്നോട്ടുപോയി..
സിബിച്ചായന്റെ വാഴതോട്ടത്തിൽനിന്ന് ഒരുവൻ നാക്കില മുറിച്ചെടുത്തു..
ഏഴുമുഴം ചരടിൽ ഉസ്താദ്‌ എന്തൊക്കെയോ വിക്രീയകൾകാട്ടി കടിച്ച്‌ തുപ്പി കെട്ടിടുന്നുണ്ട്‌.കൂടാതെ ക്ലച്ചുപേനായെടുത്ത്‌ അറബിയെന്ന് തോന്നതക്കവിധം മുട്ടയിൽ ചിലപാടുകൾ കോറിയിട്ടു.
അതും പോരാഞ്ഞിട്ടാണ് ഒരു മൂന്നക്കസംഖ്യയേയും,മുറിശശാങ്കനേയും,വിണ്ണിലെ നസ്സത്രത്തേയും പടച്ചുവെച്ചത്‌.
ഇവിടെ
അച്ചന് പ്രത്യേകിച്ച്‌ റോളൊന്നുമില്ലല്ലോ അതിനാൽ പുള്ളിയങ്ങ്‌ പരികർമ്മിയായി ഇരുവർക്കൊപ്പം കൂടി..
എന്തുചെയ്യാം അതേ മാർഗ്ഗമുള്ളല്ലോ അച്ചൻ ആത്മഗതമരുളി..
ഈ സമയം നമ്മുടെ പൂജാരി വിജയണ്ണന്റെവീട്ടിലെ തുളസിത്തറയിൽനിന്ന് ഒന്നുരണ്ട്‌ തുളസികതിരും,അടുത്തുനിന്ന തെറ്റി ചെടിയിൽ നിന്ന് ഒരുകുടം പൂവും കൈവശത്താക്കി..
പിന്നീട്‌ അയാളുടെ കിടുതാപ്പിൽനിന്ന് ഭസ്മം,കുങ്കുമം,മഞ്ഞൾപൊടി എന്നിവയെടുത്തു..
ഒത്തൊരുമയോടുകൂടി സാംസ്കാരികഘോഷയാത്രപോലെ ഇന്നലെ ഭരണിപാട്ട്‌ നടന്ന സ്റ്റേഷൻ ലക്ഷ്യമാക്കി വെച്ചുപിടിച്ചു..
കൂടെയുള്ള
പിണിയാളുകൾ സെക്ക്യൂരിറ്റി ചെക്കിംഗ്‌ കഴിഞ്ഞ്‌ സ്റ്റേഷനിൽ കയറാനുള്ള അനുമതികൊടുത്തു..
അതിന്റെ ധൈര്യത്തിൽ നമ്മുടെ മതസൗഹാർദ്ദ കൂട്ടായ്മ സ്റ്റേഷന്റെ വടക്കുകിഴക്കേ മൂലക്കായി,അതിർത്തി സ്റ്റേഷന്റെ വേലിക്കരികിലായി നാക്കില വിരിച്ചു..
തുപ്പലിൽ കുളിച്ച കറുപ്പ്‌ ചരട്‌ അതിലേക്ക്‌ ഭക്തിപുരസരം വെച്ചു..
പുറകിന് മുട്ട, പൂവ്‌, ഭസ്മം,തുളസികതിർ,കുങ്കുമം തുടങ്ങീ കണസാകുണസാകൾ അതിലേക്ക്‌ ചൊരിഞ്ഞു..
ഒർജ്ജിനാലിറ്റി തോന്നിപ്പിക്കുവാൻ വേണ്ടി ഇലക്ക്‌ ചുറ്റും അലക്ഷ്യമായ്‌ മഞ്ഞൾപൊടിവിതറി..
ഇതുകണ്ട പരികർമ്മി അച്ചൻ ഉസ്താദിന്റെകയ്യിലിരുന്ന ഭസ്മം പിടിച്ച്‌ വാങ്ങി പുള്ളിയുടെ കരവിരുതും സാധ്യമാക്കി..
ഇരുട്ടിന്റെമറ കുറേശ്ശെയായി നീങ്ങിവരുന്നു.. പിണിയാളുകളുടെ വക സെക്ക്യൂരിറ്റി ചെക്കിംഗ്‌ കഴിഞ്ഞപ്പോൾ ആവാഹന കർമ്മങ്ങളെല്ലാം പൂർത്തിയാക്കി കർമ്മികൾ സ്റ്റേഷൻവിട്ട്‌പുറത്തിറങ്ങി..
അർക്കൻ പൂർണ്ണമായി പണിയെടുത്തുതുടങ്ങിയപ്പോൾ,അറക്കൽപടിയിൽകാത്തുനിന്നിരുന്ന പണിയില്ലാകള്ളന്മാർക്ക്‌ തൊട്ടടുത്തനിലയത്തിൽനിന്നുംമികച്ച ഫ്രീക്വൻസിയിൽ പുടതയോടുകൂടി പ്രോഗ്രം ആസ്വദിക്കുവാൻ കഴിഞ്ഞിരുന്നു...


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo