
എന്നും ഒരേമട്ടിൽ നീങ്ങുന്ന ഘടികാരസൂചികൾക്കൊപ്പം ആവർത്തന വിരസതയുടെ ഏടുകൾ താണ്ടുകയായിരുന്നു ഞാനും.കോച്ചിങ്ങ് ക്ലാസുകളിലെ ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും മയങ്ങിവീണും കണക്കുകൂട്ടലുകൾക്കിടയിൽ ഞെട്ടിയുണർന്നും പകലുകൾ അടർന്നുവീണു.ഹോസ്റ്റലിൽ എത്തിയാലും വിടാതെ പിന്തുടരുന്ന നിയമങ്ങൾ അലോസരമുണ്ടാക്കിക്കൊണ്ടിരുന്നു.പഠനത്തിന്,നിശബ്ദതയ്ക്ക്,പ്രാർഥനയ്ക്ക്..മുറിയിലെ വെളിച്ചമണയ്ക്കാൻ...ഒട്ടും സമയകൃത്യതയില്ലാതെ ജീവിച്ച എനിക്ക് കിട്ടിയ ഇരുട്ടടിയായി പുതിയ ജീവിതം.
പുതിയ വാർഡൻ വന്നത് ആയിടയ്ക്കാണ്..അതോടെ ചില സുന്ദരസുരഭില നിമിഷങ്ങൾ ഞങ്ങൾക്കിടയിലും കടന്നുവന്നു തുടങ്ങി. അതിലേറ്റവും പ്രധാനിയായിരുന്നു രാത്രി ഭക്ഷണശേഷമുള്ള ആ കൂട്ടായ്മകൾ..പരസ്പരം കാണുമ്പോൾ ഒരു പുഞ്ചിരിയിലൊതുങ്ങിയിരുന്ന ഞങ്ങളുടെ സൗഹൃദത്തെ വളർത്തി വലുതാക്കിയത് ആ കൂട്ടായ്മകളാണ്. രാത്രികൾക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നീട്..കളികൾ,കഥകൾ,കുഞ്ഞുകുസൃതികൾ...
"ഇന്ന് നമുക്ക് എല്ലാർഡേം ഓർമശക്തി ഒന്നു ടെസ്റ്റ് ചെയ്താലോ.." വാർഡൻ പറഞ്ഞതേയുള്ളു..എല്ലാരും വട്ടം കൂടിയിരിക്കലായീ..കളി തുടങ്ങലായീ..
"ആപ്പിൾ"..
"ആപ്പിൾ,ഓറഞ്ച്"
"ആപ്പിൾ,ഓറഞ്ച്,തത്ത"
..............
."ആപ്പിൾ,ഓറഞ്ച്,തത്ത,കഥ,സ്വപ്നം,അമ്മ,നന്മ,പുസ്തകം,കേരളം,ലോകം....."
"ആപ്പിൾ,ഓറഞ്ച്"
"ആപ്പിൾ,ഓറഞ്ച്,തത്ത"
..............
."ആപ്പിൾ,ഓറഞ്ച്,തത്ത,കഥ,സ്വപ്നം,അമ്മ,നന്മ,പുസ്തകം,കേരളം,ലോകം....."
ഓർമകൾക്കു നീളം കൂടി വന്നു..ഒപ്പം കളിക്കാരുടെ അംഗസംഖ്യ കുറഞ്ഞും.അല്ലെങ്കിൽത്തന്നെ ആവശ്യത്തിലധികം ഓർമകൾകൊണ്ട് തലപെരുത്ത ഞാൻ അധികം തലയ്ക്ക് പണി കൊടുക്കണ്ടാന്ന് കരുതി പെട്ടെന്ന് പിൻവാങ്ങി( തള്ളലാണെന്നു തോന്നിയോ ആവോ.. )
അവസാനം ബാക്കിയായത് അവളായിരുന്നു, അനാമിക..ആയാസമൊട്ടുമില്ലാതെ ഓർമകളുടെ പട്ടിക നിരത്തിയ അവൾക്ക് മുന്നിൽ അന്തം വിട്ട് ഞങ്ങളിരുന്നു.
"നമിച്ച് മോളെ..എന്താദ്..രാജധാനി എക്സ്പ്രസ് പോലാണല്ലോടീ നീ"
"താംക്യൂ..താംക്യൂ" പൊട്ടിച്ചിരിയുടെ അകമ്പടിയോടെയായിരുന്നു അവളുടെ ഉത്തരം..
അന്നു ഞങ്ങളുടെ റൂമിലെ ചർച്ചാവിഷയം അവളായിരുന്നു..
"അവളെങ്ങാനും ഐഎഎസ് എടുക്കാൻ പോവണം..ന്റമ്മോ എപ്പോ സർവ്വീസിക്കേറീന്ന് ചോദിച്ചാ മതി..ഇങ്ങനേം ഒണ്ടാവ്വോ ഓർമശക്തി..ഹയ്യോ.."
ഉറങ്ങും വരെ ഞങ്ങൾ കത്തിവെച്ചുകൊണ്ടിരുന്നു..
"അവളെങ്ങാനും ഐഎഎസ് എടുക്കാൻ പോവണം..ന്റമ്മോ എപ്പോ സർവ്വീസിക്കേറീന്ന് ചോദിച്ചാ മതി..ഇങ്ങനേം ഒണ്ടാവ്വോ ഓർമശക്തി..ഹയ്യോ.."
ഉറങ്ങും വരെ ഞങ്ങൾ കത്തിവെച്ചുകൊണ്ടിരുന്നു..
പിറ്റേന്ന് രാവിലെ കണ്ടപ്പോൾ തന്നെ ഞാനവൾക്കൊരു ഹായ് പാസ്സാക്കി..ഭാവിയിൽ അവൾ ഐഎഎസ് എടുത്താ നിക്കും പറയാലോ എനിക്കൊരു ഐഎഎസ്കാരി കൂട്ടുകാരിയുണ്ടെന്ന്.
"ഹായ് ഏച്ചീ..കണ്ണൂരാ വീടല്ലേ..ഞാൻ നീലേശ്വരത്താ.." അവൾ പറഞ്ഞു
"ആഹാ..അപ്പൊ നമ്മളയൽക്കാരാണല്ലോ.."
"ഹായ് ഏച്ചീ..കണ്ണൂരാ വീടല്ലേ..ഞാൻ നീലേശ്വരത്താ.." അവൾ പറഞ്ഞു
"ആഹാ..അപ്പൊ നമ്മളയൽക്കാരാണല്ലോ.."
കൊച്ചുകൊച്ചു വർത്തമാനങ്ങളിലൂടെ ഞങ്ങളുടെ പരിചയം വളരുകയായിരുന്നു.എല്ലാവരോടും പുഞ്ചിരിക്കുന്ന സൗഹൃദം കൈമാറുന്ന അനാമികയെ പിന്നെ ഞാൻ കണ്ടു..അനാമിക എപ്പോഴോ അമ്മുവായത് പോലും അറിഞ്ഞില്ല..
തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ബിരുദവിദ്യാർഥിയായിരുന്നവൾ. നാടുവിട്ടു നിൽക്കുന്നതിന്റെ സങ്കടം ഒരിക്കൽപോലും ഞാനവളിൽ കണ്ടിട്ടില്ല..അതിൽ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുമുണ്ട്..രണ്ടാഴ്ച കൂടുമ്പോ ന്റെ വീടെന്നും പറഞ്ഞ് വണ്ടി പിടിക്കുന്നവളായിരുന്നല്ലോ ഞാൻ..
അങ്ങനെയൊരു ദിവസമാണ് ഞങ്ങളുടെ മുറിയിലേക്ക് പുതിയൊരു അതിഥി വന്നത്..അമ്മുവിന്റെ കൂട്ടുകാരി,മേഘ.പെട്ടെന്നു തന്നെ ഞങ്ങളിലൊരാളായി അവൾ മാറി.
അന്ന് യാദൃശ്ചികമായല്ല ഞങ്ങളുടെ സംസാരത്തിലേക്ക് അമ്മു കടന്നുവന്നത്..
അമ്മുവിനെക്കുറിച്ച് ഞങ്ങൾ വാചാലരായപ്പോൾ മേഘ പറഞ്ഞു.
"എല്ലാർടേയും ഓമനയാ അവൾ..പക്ഷെ..."
അമ്മുവിനെക്കുറിച്ച് ഞങ്ങൾ വാചാലരായപ്പോൾ മേഘ പറഞ്ഞു.
"എല്ലാർടേയും ഓമനയാ അവൾ..പക്ഷെ..."
ആ പക്ഷെയിലെ അർധവിരാമം ഞങ്ങളെ അദ്ഭുതപ്പെടുത്തി,അവൾ തന്നെ അത് പൂരിപ്പിച്ചുതരികയും ചെയ്തു..
"ഏച്ചി അമ്മുവിന്റെ കൈത്തണ്ട ശ്രദ്ധിച്ചിട്ടുണ്ടോ എപ്പൊഴേലും? നിറയെ മുറിവടയാളങ്ങൾ കാണാം..അളവൊപ്പിച്ച് ജീവനൊടുക്കാൻ നോക്കിയതിന്റെ.."
ഞെട്ടിത്തരിച്ചത് ഞങ്ങളാണ്,കാതുകളെ വിശ്വസിക്കാനാവില്ലെന്ന മട്ടിൽ.
"അമ്മുവിന്റെ അച്ഛൻ മരിച്ചത് അവള് സ്കൂളിൽ പഠിക്കുമ്പൊഴാ..ഗൾഫിലായിരുന്നയാൾ... അമ്മൂനും അനിയത്തിക്കും അവർടെ അമ്മയ്ക്കും അയാളുടെ ദുഷിച്ച സ്വഭാവത്തിന്റ പ്രതിഫലം അയാൾ പകർന്നുകൊടുത്തു മരിക്കുംമുൻപെ..വെല്ലുവിളികൾക്കു മുന്നിൽ പതറി അവൾടെ അമ്മയും ജീവനൊടുക്കിയപ്പോൾ ബാക്കിയായ രണ്ട് കുരുന്നുകൾ..പലവട്ടം മരിക്കാനൊരുങ്ങിയിട്ടും ജീവിതം തോൽക്കാൻ മടി കാണിച്ചപ്പോൾ അവളും തീരുമാനിച്ചു ഇനി ജീവിച്ച് മരിക്കാൻ..പഠിക്കുന്നു,ആവേശത്തോടെ, വേദനകളിൽ നിന്ന് മുക്തി നേടാൻ..ചിരിക്കുന്നു..കഥകൾ പറയുന്നു..കുസൃതി കാട്ടുന്നു..ശേഷിച്ച ആയുസ്സ് സാർഥകമാക്കാൻ..."
മേഘ പറഞ്ഞു നിർത്തി.
"ഇവിടെ എല്ലാർക്കും അറിയോ ഇത്?"
"പലർക്കും അറിയാം..ഒളിഞ്ഞും തെളിഞ്ഞും..പക്ഷെ ആരും അവളെ അകറ്റി നിർത്തിയിട്ടില്ല,വെറുപ്പു കാണിച്ചിട്ടുമില്ല..അതല്ലേ അവൾ ഇവിടം വിട്ടു പോവാൻ മടി കാണിക്കണെ..നാട്ടിലാണേൽ എല്ലാർക്കും പരിഹാസം,അവജ്ഞ..ഇവിടെ അതു കാണണ്ട എന്ന ആശ്വാസം.."
അന്ന് ഉറക്കം ആ വഴി വന്നില്ല..ചിന്തകളുടെ വിഴുപ്പുഭാരം ചുമലിലേന്തി ഞാൻ ഞെരിപിരി കൊണ്ടു.
"ഗുഡ്മോണിങ് ഏച്ചി"..രാവിലെ മുറിക്കു വെളിയിൽ എന്നെയെതിരേറ്റത് അമ്മുവിൻ്റെ ശബ്ദമാണ്..തിരിച്ചൊരു വാക്കു മിണ്ടാനാവാതെ ഞാൻ തലകുനിച്ചു നിന്നപ്പോൾ അവൾ എൻ്റെ അടുത്തേക്ക് വന്നു.
"ന്താ ഏച്ചി?ന്താ പറ്റിയെ?"എന്റെ കൈകൾ പിടിച്ച് അവൾ ചോദിച്ചു.
പതുക്കെ എന്റെ കൈകൾ ഞാൻ പിൻവലിച്ചു..അവളുടെ മുഖം വിളറി വെളുത്തു..കണ്ണു നിറഞ്ഞു.
"ഓ ഏച്ചി ഇപ്പൊഴാവും എല്ലാം അറിഞ്ഞതല്ലേ..ല്ലാം സത്യമാ..മരുന്നില്ലാത്ത,മനുഷ്യർ അറക്കുന്ന, വെറുക്കുന്ന, പേരു പറയാൻ മടിക്കുന്ന അസുഖം തന്നെയാ നിക്ക്..എച്ച്ഐവി പോസറ്റീവ് തന്നെയാ ഞാൻ..പറയാൻ മടിയില്ല..മരിക്കാൻ ഭയവുമില്ല..പക്ഷെ മരണം വന്നുവിളിക്കും വരെ ഞാൻ ജീവിക്കും..അകന്നുമാറേണ്ടവർക്ക് മാറാം,വെറുക്കേണ്ടവർക്ക് അതുമാവാം.. പാപിയെന്ന് മുദ്ര കുത്താം..തളരില്ല..പൊരുതും...മരണം വരെ..."
ആത്മവിശ്വാസം കണ്ണുകളിൽ നിറച്ച് അവൾ പിന്തിരിഞ്ഞു നടന്നു..
ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ഞാനവളുടെ പിറകേയോടി.അവളുടെ കൈകൾ എന്റെ കൈക്കുമ്പിളിലൊതുക്കി..
ആ കൈത്തണ്ടയിൽ എന്നോ കോറിവരഞ്ഞ ജീവൻ തുടിക്കുന്ന വരകളിൽ വിരലുകൾ കൊണ്ട് തലോടി..ശേഷം അവളെ അമർത്തിപ്പുണർന്ന് ആ നെറ്റിത്തടത്തിൽ ഒരു ചുംബനം ചാർത്തി.
തരിച്ചുനിന്ന അവളുടേയും എന്റേയും കണ്ണീർച്ചാലുകൾ ഒന്നുചേർന്ന് അതിലായിരം നക്ഷത്രങ്ങൾ പുഞ്ചിരിച്ചു.......
by: KrishnaSree
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക